നിഖില വിമലിന്‍റെ 'പെണ്ണ്കേസ്' ആദ്യ ദിനം നേടിയത്

നിഖില വിമലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് പെണ്ണ്കേസ്. നിഖില വിമൽ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ‘പെണ്ണ് കേസ്’ ജനുവരി 10നാണ് റിലീസിന് ചെയ്തത്. ചിത്രം ആദ്യ ദിനം 30 ലക്ഷം നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ വിവാഹ തട്ടിപ്പ് നടത്തുന്ന കഥാപാത്രമായാണ് നിഖില എത്തുന്നത്. സിനിമയിലുടനീളം 13 വ്യത്യസ്ത വധുക്കളുടെ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് നിഖില പറഞ്ഞിരുന്നു.

നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു. നവാഗതനായ ഫെബിൻ സിദ്ധാർഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിച്ചിരിക്കുന്നു. സംഭാഷണങ്ങൾ: ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത്, സംഗീതം: അങ്കിത് മേനോൻ, എഡിറ്റിങ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, മാർക്കറ്റിങ് ഹെഡ്: വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ. 

Tags:    
News Summary - pennu case first day collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.