പ്രഭേന്ദുവിന്‍റെ പൂജ ഫലിച്ചു; 120 കോടി കടന്ന് നിവിൻ പോളിയുടെ സർവ്വം മായ

നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമാണ് സർവ്വം മായ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ചിത്രം 15 ദിവസം കൊണ്ട് ഏകദേശം 120 കോടി രൂപ നേടി. അതിൽ 58.55 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം ലഭിച്ചതാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഏകദേശം 10 കോടി രൂപ ലഭിച്ചു. വിദേശ വിപണികളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. വിദേശത്തുനിന്ന് 5.78 മില്യൺ യു.എസ് ഡോളറിലധികം അതായത് 52 കോടി കലക്ഷൻ നേടി.

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രവും 100 കോടി ക്ലബിൽ ആദ്യമായി ഇടം നേടിയ ചിത്രവുമാണ് സർവ്വം മായ. നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ നേടിയത്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ലോകമെമ്പാടുമായി 109.65 കോടിയാണ് ചിത്രം നേടിയത്.

കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. ഫാന്‍റസി ഹൊറർ കോമഡി ജോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്.  

Tags:    
News Summary - Sarvam Maya Worldwide Box Office Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.