പുകവലി നിർത്താൻ എന്തു ചെയ്യണമെന്ന് ആരാധകൻ; ചോദിച്ച സ്ഥലം തെറ്റിപ്പോയെന്ന് കിങ് ഖാൻ

മുംബൈ: "ഏറെ നാളായി ശ്രമിച്ചിട്ടും പറ്റുന്നില്ല, പുകവലി ഉപേക്ഷിക്കാൻ എന്തു ചെയ്യണം?" - ചോദ്യം 'സെലിബ്രിറ്റി പുകവ ലിക്കാരനായ' ഷാരൂഖ് ഖാനോടാണ്. ഉടൻ തന്നെ വന്നു മാസ് മറുപടി - "നിങ്ങൾ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത് സു ഹൃത്തേ. നിങ്ങളുടെ ശ്രമങ്ങൾക്ക് വിജയാശംസകൾ".

ട്വിറ്ററിലാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഷാരൂഖ് ഖാ ൻ എത്തിയത്. #AskSRK എന്ന സെഷനിൽ വന്ന ചോദ്യങ്ങൾക്കെല്ലാം കിങ് ഖാൻ നൽകിയ രസകരമായ മറുപടികൾ പലതും വൈറലുമായി.

സീറോയുടെ പരാജയത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഷാരൂഖ്. അതിനെ പരാമർശിക്കാതെയുള്ള ഒരു ആരാധകന്‍റെ ചോദ്യം ഇതായിരുന്നു.

'ജീവിതത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. കരിയർ ഉപേക്ഷിക്കേണ്ട സമയമായോ എന്ന് ഒരു സൂപ്പർ താരം എങ്ങനെ അറിയും?' ആരാധകർ ഏറ്റെടുത്ത മറുപടിയായിരുന്നു ഷാരൂഖിന്‍റേത്. "എനിക്കത് അറിയില്ല. നിങ്ങൾ ഈ ചോദ്യം ഏതെങ്കിലും സൂപ്പർ താരത്തോടു ചോദിക്കൂ, നിർഭാഗ്യവശാൽ ഞാൻ രാജാവായിപ്പോയി"

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ കൊറോണ കാലത്ത് സ്നേഹം പകരൂയെന്ന സന്ദേശവുമായി പുറത്തിറക്കിയ 'പ്യാർ കൊറോണ' എന്ന പാട്ടിനെ കുറിച്ചുള്ള അഭിപ്രായമായിരുന്നു മറ്റാരാൾക്ക് അറിയേണത്. "ഭായ് (സൽമാൻ) മികച്ച സിംഗറും (ഗായകൻ) സിംഗിളും (അവിവാഹിതൻ) ആണ്" ഷാരൂഖ് മറുപടി നൽകി.

ആൾക്കാർ ദോഷം പറയുന്നതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. 'ബാപ്പുജി പഠിപ്പിച്ചത് ചീത്ത കാണരുത്, കേൾക്കരുത്, പറയരുത് എന്നാണ്. അത് പാലിച്ച് വരികയാണ്' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി.

ഷാരൂഖ് എന്ന് ബോളിവുഡിലേക്ക് തിരിച്ചെത്തുമെന്നുള്ള ഗോസിപ്പുകൾ കേട്ട് മടുത്തെന്നും ഏതാണ് പുതിയ പ്രൊജക്ടെന്നു നേരിട്ട് തങ്ങളോട് പറയുമോയെന്നുമുള്ള ചോദ്യത്തിന് മനസ്സുമടുപ്പിക്കേണ്ടെന്നും താൻ ഇനിയും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'ഏതെല്ലാമാണെന്ന് നിങ്ങളെല്ലാവരും സമയമാവുമ്പോൾ അറിയുകയും ചെയ്യും' -ഷാരൂഖ് പറഞ്ഞു.

'ലോക്ഡൗണിൽ ഒരുപാട് തിരക്കഥകൾ വായിച്ച് കാണുമല്ലോ, ഏതെങ്കിലുമൊന്നിൽ ഒപ്പുവെക്കു' എന്നായിരുന്നു ഒരു ആരാധകന്‍റെ അഭ്യർഥന. 'ഒപ്പുവെക്കാം, ആര് ഷൂട്ട് ചെയ്യും' എന്ന മറു ചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.

Tags:    
News Summary - Shahrukh Khan Reply To Fans Questions -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.