Posted On
date_range Updated On
date_range സ്ത്രീകളെ അവഹേളിച്ചതിൽ ഖേദിക്കുന്നു -രഞ്ജി പണിക്കർ
മുൻകാല സിനിമകൾക്ക് വേണ്ടി സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങൾ എഴുതിയതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ സംഭാഷണങ്ങൾ എഴുതുമ്പോൾ കരുതിയിരുന്നില്ല. സിനിമയിലെ സന്ദർഭത്തിന് അനുസരിച്ച് എഴുതുകയായിരുന്നുവെന്നും രഞ്ജി പണിക്കർ പറഞ്ഞു. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അക്കാലത്ത് ആ സംഭാഷണങ്ങൾ കേട്ട് കൈയ്യടിച്ചവർക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നു. ഭാവിയിൽ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അത്തരം സംഭാഷണങ്ങൾ ഒഴിവാക്കുമായിരുന്നു. സംഭാഷ്ണങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ തീർച്ചയായും ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.