നിവിൻ പോളിയുടെ ‘ബേബി ഗേൾ’ ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്ത ‘ബേബി ഗേൾ’ ഒ.ടി.ടിയിലേക്ക്. ജനുവരി 23ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുമ്പേയാണ് ഒ.ടി.ടി റിലീസിനെത്തുന്നത്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി 12 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം പ്രായമുള്ള നവജാതശിശുവിനെ അപ്രതീക്ഷിതമായി കാണാതാവുന്നതോടെയാണ് കഥയുടെ തുടക്കം. ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനുള്ള നെട്ടോട്ടവും, അന്വേഷണത്തിനിടയിൽ പുറത്തുവരുന്ന ചില സത്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ​ചി​ത്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. നിവിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സർവ്വം മായക്ക് ശേഷം പുറത്തുവന്ന ചിത്രമാണ് ബേബി ഗേൾ.

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേൾ. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോളാണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിരയും ചിത്രത്തിലുണ്ട്.

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ. സംഗീതം ജേക്സ് ബിജോയ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.  

Tags:    
News Summary - Nivin Pauly's 'Baby Girl' to go OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.