നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

മാത്യു തോമസിന്‍റെ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒ.ടി.ടിയിലേക്ക്

മാത്യു തോമസ് കേന്ദ്രകഥാപാത്രമാകുന്ന ഹൊറർ-കോമഡി ചിത്രം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ഒ.ടി.ടിയിലേക്ക്. പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിത്തുകളും നിഗൂഢതകളും നിറഞ്ഞ നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 6 മുതൽ സീ5ൽ സ്ട്രീം ചെയ്യും.

മാത്യു തോമസിനൊപ്പം ആവേശം ഫെയിം റോഷൻ ഷാനവാസ്, ശരത് സഭ, മീനാക്ഷി ഉണ്ണികൃഷ്ണൻ, മെറിൻ ഫിലിപ്പ്, വിഷ്ണു അഗസ്ത്യ, റോണി ഡേവിഡ്, അബു സലിം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കാമറ അഭിലാഷ് ശങ്കറാണ് നിർവഹിച്ചിരിക്കുന്നത്. യക്സാൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ നൗഫൽ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. അബ്ബാസ് തിരുന്നാവായ, സജിൻ അലി, ഹംസ തിരുന്നാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ശ്യാം (മാത്യു തോമസ്) എന്ന യുവാവ് അവധിക്കാലം ആഘോഷിക്കാൻ ഗ്രാമത്തിലെത്തുന്നതും, അവിടെ രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിചിത്രമായ ഒരു രൂപത്തെക്കുറിച്ച് അറിയുന്നതുമാണ് പ്രമേയം. ഇരുട്ടിനെ ഭയമുള്ള ശ്യാമും സുഹൃത്തുക്കളും ചേർന്ന് ഈ നിഗൂഢതയുടെ പിന്നിലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. 2025 ഒക്ടോബർ 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Tags:    
News Summary - Nellikkampoyil Night Riders gets OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.