സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ. തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം എൽ.ആർ. സുന്ദര പാണ്ഡ്യനാണ് നിർവഹിക്കുന്നത്. മനോ ക്രിയേഷൻസിന്‍റെ ബാനറിൽ എ. രാജയാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 27ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും.
സാസ്വിക തമിഴിൽ ആദ്യമായി അഭിനയിച്ച ദീർഘദർശി എന്ന ചിത്രം ഒരുക്കിയ സുന്ദരപാണ്ഡ്യന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ബിഗ് ബോസ് തമിഴ് പതിപ്പിലെ വിജയി ആരി അർജുനാണ് ചിത്രത്തിലെ നായിക. ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര, സുബ്രഹ്മണ്യ ശിവ , ആദിത്യ കതിർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും സ്വപ്നങ്ങളും കോർത്തിണക്കിയതാണ് ഈ സൈക്കോളജിക്കൽ ത്രില്ലർ. ആറു മരണങ്ങളും അതിന്‍റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതും ചിത്രത്തിന്‍റെ കഥാഗതിയിലെ പ്രധാന വിഷയമാണ്.
സംഗീതം - ധരൻ കുമാർ, ഛായാഗ്രഹണം - ജെ. ലഷ്മൺ, എഡിറ്റിങ് - റാം സുദർശനൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സൂര്യപ്രകാശ്, പി.ആർ.ഒ വാഴൂർ ജോസ് എന്നിവരാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.