രണ്ടാമൂഴം കേസ്​; മധ്യസ്​ഥനെ നിയമിക്കേണ്ടതില്ലെന്ന ഉത്തരവ്​ ശരി​െവച്ചു

കോഴിക്കോട‌്: ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതു സംബന്ധിച്ച്​ എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ മധ്യസ്​ഥനെ നിയമ ിക്കേണ്ടതില്ലെന്ന കീഴ്​കോടതി ഉത്തരവ്​ ജില്ല കോടതി ശരി​െവച്ചു. മധ്യസ്​ഥൻ വേണമെന്ന ഹരജി മുൻസിഫ്​ കോടതി തള്ള ിയതിനെതിരെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ നൽകിയ അപ്പീൽ നാലാം അഡീഷനൽ ജില്ല കോടതിയാണ്​ തള്ളിയത്​.

കേസ‌് മധ്യസ്ഥൻ മുഖേന ചർച്ചയിലൂടെ അവസാനിപ്പിക്കേണ്ടതില്ലെന്ന്​ മുൻസിഫ്​ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിലാണ്​ വിധി. ഇതോടെ മുൻസിഫ‌് കോടതി ഉത്തരവ‌് ജില്ല കോടതി താൽകാലികമായി തടഞ്ഞതും ഒഴിവായി​.

കരാർ കാലാവധി കഴിഞ്ഞിട്ടും ശ്രീകുമാർ മേനോൻ സിനിമ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടാണ്​ എം.ടി മുൻസിഫ‌് കോടതിയിൽ ഹരജി നൽകിയത്​. കേസ‌് മധ്യസ്​ഥൻ പരിഗണിക്കണമെന്നാണ്​ സംവിധായക​​െൻറ ആവശ്യം. നിശ്ചിത സമയത്തിനകം നടപ്പാകാത്തതിനാൽ കരാർ നിലനിൽക്കുന്നില്ലെന്നാണ്​ എം.ടിയുടെ അഭിഭാഷകൻ കെ.ബി. ശിവരാമകൃഷ്​ണ​​െൻറ വാദം. അപ്പീൽ തള്ളിയതോടെ കേസി​​െൻറ നടപടികൾ മുൻസിഫ്​ കോടതിയിൽ തുടരും.

Tags:    
News Summary - Randamoozham mt sreekumar menon -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.