കുതിപ്പ് തുടരുന്നു; പത്മാവത് 200 കോടി ക്ലബ്ബിൽ

മുംബൈ: റാണി പത്മിനിയെ തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ച് രജപുത്ര സംഘടനകള്‍ അക്രമം അഴിച്ചുവിട്ടിട്ടും സജ്ഞയ്ലീല ഭൻസാലി ചിത്രം പത്മാവത് 200 കോടി ക്ലബ്ബിൽ ഇടെ നേടി. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം 212.5 കോടിയിലെത്തിയെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോര്‍ട്ട്. റിലീസായി നാല് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു.

ദീപിക പദുക്കോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ തുടങ്ങിയ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഹിറ്റാണ് പത്മാവത്. സിനിമ ച​​​​രി​​​​ത്ര​​​​ത്തെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ര​​​​ജ​​​​പു​​​​ത് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാണ്  രംഗത്ത് വന്നത്. ഇതും വിജയത്തിന് മുതൽകൂട്ടായി. 180കോടി മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്.  

മേവാറിലെ രാജ്ഞിയായ റാണി പത്മിനിയുടെ കഥയാണ് ചിത്രം പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്‌സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

 

Tags:    
News Summary - Padmaavat Crosses Rs 200 Crore Mark In Indian Box Office Collection-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.