കാസര്‍കോട്: കേരള ചലച്ചിത്ര അക്കാദമിയുടെ 21ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍െറ പ്രചാരണാര്‍ഥം സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നിന് കാസര്‍കോടുനിന്ന് തുടങ്ങുന്ന യാത്ര 30ന് തിരുവനന്തപുരത്ത് അവസാനിക്കും. സഞ്ചരിക്കുന്ന ചലച്ചിത്രോത്സവത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് കാസര്‍കോട് വനിതാഭവന്‍ ഹാളില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് നിര്‍വഹിക്കും.
സിനിമ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുക എന്നതാണ് ചലച്ചിത്ര അക്കാദമിയുടെ ഉദ്ദേശ്യം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ അതത് ഫിലിം സൊസൈറ്റികളുമായി സഹകരിച്ചുകൊണ്ട് ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഒപ്പം തകര്‍ന്നുകൊണ്ടിരിക്കുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യം കൂടി അക്കാദമിക്കുണ്ട്. 60ല്‍പരം ദേശീയ, വിദേശ സിനിമകള്‍ മലയാളം സബ്ടൈറ്റിലുകളോടെ എത്തിക്കുകയാണ് അക്കാദമി ആദ്യപടിയായി ചെയ്യുന്നത്. ഈ അവസരം സൊസൈറ്റികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അക്കാദമി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
പാരിസ്ഥിതിക സിനിമക്ക് ദേശീയ അവാര്‍ഡും ഐ.എഫ്.എഫ്.കെ 2015ല്‍ സുവര്‍ണ ചകോരവും നേടിയ ജയരാജിന്‍െറ ‘ഒറ്റാല്‍’ എന്ന സിനിമയാണ് ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്. കാസര്‍കോട് മൂന്ന് ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9.30ന് ചിന്മയ തേജസ് ഓഡിറ്റോറിയം, ഉച്ചക്ക് എന്‍.എ മോഡല്‍ സ്കൂള്‍ എന്നിവിടങ്ങളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.