നഷ്​ടമായത്​ വാത്സല്യനിധിയായ കാരണവരെ –സകരിയ്യ

വളാഞ്ചേരി: സ്​നേഹവും വാത്സല്യവും നിറച്ച കാരണവരെയാണ്​ കെ.ടി.സി അബ്​ദുല്ലയുടെ നിര്യാണത്തിലൂടെ തങ്ങൾക്ക്​ നഷ്​ടമായതെന്ന്​ ‘സുഡാനി ഫ്രം നൈജീരിയ’സിനിമയുടെ സംവിധായകൻ സകരിയ്യ. ‘സുഡാനി’സിനിമയിലെ ഉപ്പയുടെ കഥാപാത്രത്തെ ആലോചിച്ചപ്പോൾതന്നെ അദ്ദേഹത്തി​​​​െൻറ മുഖമാണ്​ മനസ്സിൽ വന്നത്​.

സ്​ക്രിപ്​റ്റ്​ വായിച്ചവരും ഒന്നടങ്കം കെ.ടി.സിയുടെ പേരാണ്​ കഥാപാത്രത്തിന്​ നിർദേശിച്ചത്​. ആ കഥാപാത്രത്തെ ഉള്ളിലേറ്റിയാണ്​ അദ്ദേഹം അവതരിപ്പിച്ചത്​. സിനിമയിലൊരിടത്ത്​ സാവിത്രി ശ്രീധരൻ അവതരിപ്പിച്ച ഭാര്യയുടെ കഥാപാത്രത്തോട്​ ‘നിനക്ക്​ കായി വല്ലതും വേണോ, ഞാൻ പോയിട്ട്​ വരാം, ​േട്ടാ’എന്ന്​ പറഞ്ഞ്​ വീട്ടിൽനിന്ന്​ ഇറങ്ങിപ്പോകുന്ന സീനിൽ ഉള്ളറിഞ്ഞാണ്​ അദ്ദേഹം അഭിനയിച്ചത്​.
ആ സീൻ അഭിനയിച്ചശേഷം വന്ന്​ ‘താനൽപം ഇമോഷനലായിപ്പോയി’എന്ന്​ പറഞ്ഞിരുന്നു.

അദ്ദേഹം നെഞ്ചിലേറ്റിയ രണ്ടാനുപ്പയുടെ വേദന, പ്രേക്ഷകരും ഏറ്റെടുത്തതിൽ അദ്ദേഹം അതീവ സന്തുഷ്​ടനായിരുന്നു. സുഡാനി സിനിമയുടെ ആദ്യ ക്ലാപ്പടിച്ചത്​ അദ്ദേഹമായിരുന്നു. അതിനാൽതന്നെ ഒരു രക്ഷാകർത്താവി​​​​െൻറ വേവലാതി ഷൂട്ടിങ്​ തീരുവോളം കൊണ്ടുനടന്നിരുന്നു. ‘‘ഞാൻ ബിസ്​മി ചൊല്ലി അങ്ങ്​ ക്ലാപ്പടിക്കുകയായിരുന്നു.’’സിനിമ വിജയിപ്പി​ക്കണേ എന്ന്​ ആവർത്തിച്ച്​ പ്രാർഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലുണ്ടാക്കിയ കല്ലുമ്മക്കായയുമായാണ്​ പലപ്പോഴും ​സെറ്റിലെത്തിയിരുന്നത്​. സിനിമ വിജയിക്കുകയും ഒപ്പം ത​​​​െൻറ കഥാപാത്രം ശ്രദ്ധിക്ക​െപ്പടുകയും ചെയ്​തപ്പോൾ ‘‘ഇതിൽപരം തനിക്കിനിയെന്ത്​ വേണം’’എന്നാണ്​ പ്രതികരിച്ചത്​. രണ്ടാഴ്​ചയിലൊരിക്കലെങ്കിലും വിളിക്കുമായിരുന്നു. അസുഖമായി കിടന്നതറിഞ്ഞും ബന്ധപ്പെട്ടിരുന്നു. സുഡാനി സിനിമക്ക്​ വെളിച്ചമേകിയ ഒരു വാത്സല്യ തുരുത്താണ്​ അബ്​ദുല്ലക്കൊപ്പം മറയുന്നതെന്നും സകരിയ്യ പറഞ്ഞു.

Tags:    
News Summary - KTc Abdulla Director Zakariya -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.