സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സങ്കുചിതമായ മതവർഗീയതയെ നിർവീര്യമാക്കുന്ന വിശാലമായ മാനവികമൂല്യങ്ങളിലൂന്നിയ ചലച്ചിത്രങ്ങൾ നിർമിക്കപ്പെടണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരിലാണ് കേരളത്തി​​​​െൻറ പ്രതീക്ഷയെന്നും നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്​തു കൊണ്ട്​ അദ്ദേഹം പറഞ്ഞു. ഗൗരവത്തോടെയാണ്​ ഏതുകലയെയും സമീപിക്കേണ്ടത്​. മനസ്സുകളെ ദുഷിപ്പിക്കുന്ന ഇടപെടലുകൾ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ലോകസിനിമയിൽ നടക്കുന്നുണ്ട്. അതിനു സമാനമായ ചിത്രങ്ങൾ ഇവിടെ പുരസ്കാരം നേടിയവയിലുണ്ട്​. വർഗീയതയെ നിർവീര്യമാക്കുന്നതിൽ ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രധാന പങ്കുവഹിക്കാനാവും. ഇന്ത്യയിലെ അഭിനയ പ്രതിഭകളിലൊരാൾ എന്ന നിലയിലാണ് മോഹൻലാലിനെ വിശിഷ്​ടാതിഥിയായി വിളിച്ചത്​. സർക്കാറി​​​​െൻറ  ക്ഷണം സന്മനസ്സോടെ അദ്ദേഹം സ്വീകരി​െച്ചന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഹൻലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട്​ നടന്നത് ശരിയായ പ്രതികരണമല്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. മുൻകാല അവാർഡ് ദാനചടങ്ങുകളിൽ മുഖ്യാതിഥിയായി ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തിട്ടുണ്ടെന്നും ബാലൻ പറഞ്ഞു. ചലച്ചിത്ര കലാകര പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സരത്തിനെത്തിയ 110 സിനിമകളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണെന്നും  43 അവാർഡിൽ 28 ഉം പുതുമുഖങ്ങൾക്കാണെന്നും ചലച്ചി​ത്ര അക്കാദമി ചെയർമാൻ കമൽ ചൂണ്ടിക്കാട്ടി. 

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. മികച്ച നടൻ ഇന്ദ്രൻസ്, നടി പാർവതി, സംവിധായകൻ ലിജോ ജോസ്​ പെല്ലിശ്ശേരി, സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്​റ്റർ തുടങ്ങിയവരടക്കം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. മുരളീധരൻ എം.എൽ.എ, മേയർ  അഡ്വ.വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സാംസ്​കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ബീനാപോൾ, ഡോ.പി.കെ. രാജശേഖരൻ  തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Kerala State Film Award Distribution ceremony -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.