ഓസ്കർ ചിത്രങ്ങൾ 

ഓസ്കർ തിളക്കത്തിൽ ഹോളിവുഡ്; ചിത്രങ്ങൾ ഇന്ത്യയിൽ എവിടെ കാണാം?

98-ാമത് അക്കാദമി അവാർഡുകൾ കിട്ടിയ ചിത്രങ്ങൾ ഇന്ത്യയിൽ എവിടെ കാണാമെന്നാണ് ആരാധകർ ചോദിക്കുന്നത്. ഹോളിവുഡിലെ ഡോൾബി തിയറ്ററിലായിരുന്നു ചടങ്ങുകൾ. കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാക്കളായ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ, കീരൻ കൽക്കിൻ, സോ സൽദാന എന്നിവരും ഇത്തവണ വേദിയിലുണ്ടായിരുന്നു. സാധാരണയായി മുൻവർഷത്തെ ജേതാക്കളാണ് അടുത്ത വർഷത്തെ പുരസ്കാരങ്ങൾ കൈമാറുന്നത്. ഓസ്കർ ചിത്രങ്ങൾ ഇന്ത്യയിൽ എവിടെ കാണാം? 

1. വൺ ബാറ്റിൽ അനദർ

പോൾ തോമസ് ആൻഡേഴ്‌സൺ നിർമിച്ച്, രചനയും സംവിധാനവും നിർവഹിച്ച് 2025ൽ പുറത്തിറങ്ങിയ അമേരിക്കൻ ബ്ലാക്ക് കോമഡി ആക്ഷൻ-ത്രില്ലർ ചിത്രമാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ. 1990ൽ തോമസ് പിഞ്ചൺ എഴുതിയ വൈൻലാൻഡ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ലിയോനാർഡോ ഡികാപ്രിയോ, ഷോൺ പെൻ, ബെനിസിയോ ഡെൽ ടോറോ, റെജീന ഹാൾ, ടെയാന ടെയ്‌ലർ, ചേസ് ഇൻഫിനിറ്റി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രം ജിയോഹോട്ട്‌സ്റ്റാറിൽ ലഭ്യമാണ്.

2. സിന്നേഴ്സ്

റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സിന്നേഴ്സ് 16 നാമനിർ​ദേശമാണ് ചിത്രം സ്വന്തമാക്കിയത്. 2026ലെ ഓസ്കർ വേദിയിൽ ഈ ചിത്രം നാല് പ്രധാന പുരസ്കാരങ്ങൾ നേടി. ചിത്രം ഇന്ത്യയിൽ നിലവിൽ ജിയോഹോട്ട്‌സ്റ്റാറിൽ ലഭ്യമാണ്. ഇതൊരു പീരിയഡ് ഹൊറർ-ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. 1930കളിലെ അമേരിക്കയിലെ 'ജിം ക്രോ' വംശീയ വിവേചന കാലഘട്ടമാണ് കഥാപരിസരം. അക്കാലത്ത് കറുത്ത വർഗക്കാർ അനുഭവിച്ചിരുന്ന സാമൂഹികമായ അടിച്ചമർത്തലുകളും വെല്ലുവിളികളും കഥയിൽ വലിയൊരു പശ്ചാത്തലമായി നിലകൊള്ളുന്നു.

3. ഫ്രാങ്കൻസ്റ്റീൻ

2026ലെ ഓസ്കർ വേദിയിൽ സാങ്കേതിക വിഭാഗങ്ങളിൽ തിളങ്ങിയ പ്രധാന ചിത്രമാണ് 'ഫ്രാങ്കൻസ്റ്റീൻ'. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്. ഇംഗ്ലീഷ് എഴുത്തുകാരിയായ മേരി ഷെല്ലി എഴുതിയ 1818ലെ ഒരു ഗോതിക് നോവലാണ് ഫ്രാങ്കൻസ്റ്റൈൻ. ഒരു അസാധാരണ ശാസ്ത്രീയ പരീക്ഷണത്തിൽ വ്യത്യസ്ത ശരീരഭാഗങ്ങളിൽ നിന്ന് ഒരു ബുദ്ധിമാനായ ജീവിയെ സൃഷ്ടിക്കുന്ന ഒരു യുവ ശാസ്ത്രജ്ഞനായ വിക്ടർ ഫ്രാങ്കൻസ്റ്റൈന്റെ കഥയാണ് ഫ്രാങ്കൻസ്റ്റൈൻ പറയുന്നത്.

4. കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്

ഇതൊരു ആനിമേറ്റഡ് മ്യൂസിക്കൽ ആക്ഷൻ-കോമഡി ചിത്രമാണ്. 2026ലെ ഓസ്കർ വേദിയിൽ മികച്ച അനിമേഷൻ ഫീച്ചർ ഫിലിം, മികച്ച ഒറിജിനൽ സോംഗ് (Golden) എന്നീ രണ്ട് പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. പുരാതന കൊറിയൻ ഐതിഹ്യങ്ങളെയും ആധുനിക കെ-പോപ്പ് സംസ്കാരത്തെയും കോർത്തിണക്കിയാണ് ഈ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്.

5. വെപ്പൺസ്

98-ാമത് അക്കാദമി അവാർഡ് വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഹൊറർ-ത്രില്ലർ ചിത്രമാണിത്. ഈ ചിത്രത്തിലെ പ്രകടനത്തിന് എമി മാഡിഗൺ മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം നേടി. 40 വർഷത്തെ ഇടവേളക്ക്  ശേഷമാണ് എമി മാഡിഗൺ വീണ്ടും ഓസ്കർ നോമിനേഷൻ നേടുന്നതും പുരസ്കാരം സ്വന്തമാക്കുന്നതും എന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. 1992ൽ 'ദി സൈലൻസ് ഓഫ് ദി ലാംബ്സ്' എന്ന ചിത്രത്തിന് ശേഷം ഒരു ഹൊറർ സിനിമയിലെ വില്ലൻ വേഷത്തിന് ഓസ്കാർ ലഭിക്കുന്നത് 'വെപ്പൺസ്' എന്ന ചിത്രത്തിലൂടെയാണ്. സാക്ക് ക്രെഗർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജിയോ ഹോട്സ്റ്റാറിൽ കാണാം. 

Tags:    
News Summary - Where can I watch Oscar films in India?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.