സിനിമ പ്രേമികൾക്കിത് ആഘോഷവാരം; ഈ ആഴ്ച തിയറ്ററിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ...

സിനിമ പ്രേമികൾക്ക് ഏറെ സന്തോഷകരമായ ദിവസങ്ങളാണ് വരാൻ പോകുന്നത്. നിരവധി ചിത്രങ്ങളാണ് മാർച്ച് അവസാന വാരം റിലീസിനൊരുങ്ങുന്നത്. ഇതിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുമുണ്ട്. ഒരേ ദിവസം തന്നെ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളും പട്ടികയിലുണ്ട്.

1. ധുരന്ധർ: ദി റിവഞ്ച് (മാർച്ച് 19): രൺവീർ സിങ്ങ് പ്രധാന കഥാപാത്രമായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ധുരന്ധർ. ചിത്രത്തിന്‍റെ ആദ്യം ഭാഗം ഇന്ത്യയിലെ ഏറ്റവും കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡ് സൃഷ്ടിച്ചിരുന്നു. അതിനാൽ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

2. പ്രോജക്ട് ഹെയ്ൽ മേരി (മാർച്ച് 20): റയാൻ ഗോസ്ലിങ് നായകനാകുന്ന ആമസോൺ എം.ജി.എം സ്റ്റുഡിയോസിന്റെ പുതിയ ചിത്രമാണ് പ്രോജക്ട് ഹെയ്ൽ മേരി. ആഗോള തലത്തിൽ ആരാധകർ കത്തിരിക്കുന്ന റിലീസാണ് ചിത്രത്തിന്‍റേത്.

3. ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് (മാർച്ച് 19): സമീപകാലത്ത് ഇന്ത്യ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ടോക്സിക്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

4. ആട് 3 (മാർച്ച് 19): മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആട്, ആട്2, എന്നീ ചിത്രങ്ങൾക്കുശേഷം ഫ്രാഞ്ചൈയിന്‍റെ അവസാന ഭാഗമായി എത്തുന്നതാണ് ആട് 3. ചിത്രത്തിന്‍റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ എന്റർടൈനർ സിനിമകളിൽ ഒന്നായ 'ആട്' ആരാധകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

5. വൃഷകർമ (മാർച്ച് 20): നാഗ ചൈതന്യയും മീനാക്ഷി ചൗധരിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഹൊറർ-ഡ്രൈവൺ മിത്തോളജിക്കൽ ത്രില്ലറാണ് വൃഷകർമ. മിത്തും റിയാലിറ്റിയും സംയോജിക്കുന്ന ചിത്രം ഒരു വിഷ്വൽ ട്രീറ്റായിരിക്കും എന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

6. മാ വന്ദേ (മാർച്ച് 20): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബഹുഭാഷാ ബയോപിക് ചിത്രമാണ് 'മാ വന്ദേ'. ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയായി വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ക്രാന്തി കുമാർ സി.എച്ച് ആണ്. മോദിയുടെ 75-ാം ജന്മദിനത്തിലാണ് (സെപ്റ്റംബർ 17, 2025) ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യയും ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

Tags:    
News Summary - This is a festive week for cinema lovers; big budget films hitting theaters this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.