ബ്ലസി, മോഹൻലാൽ
സംവിധായകൻ ബ്ലസിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത മോഹൻലാലിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആന്‍റണി പെരുമ്പാവൂരിനോടൊപ്പം വേദിയിലെത്തിയ നടൻ തന്‍റെ സന്തോഷം പങ്കുവെച്ചു. ഇന്നലെയാണ് സംവിധായകൻ ബ്ലെസിയുടെ മകന്‍ അദിത് വിവാഹിതനായത്. തനിക്ക് ബ്ലസിയും കുടുംബവുമായുള്ള ആത്മ ബന്ധത്തെകുറിച്ചും ബ്ലെസിയുടെ മകന്റെ വിവാഹം തന്റെ മകന്റെ വിവാഹം പോലെത്തന്നെയാണെന്നും മോഹൻലാൽ പറഞ്ഞു.
'എന്‍റെ മകന്‍റെ വിവാഹം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമയായ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' മുതലുള്ള ബന്ധമാണത്. എന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിന്‍റെ മകന്‍ എന്ന് പറയുമ്പോൾ, ആ കുടുംബത്തോട് എന്‍റെ ഹൃദയത്തില്‍ അത്രയും സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം, എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം, നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലും സന്തോഷം' മോഹൻലാൽ പറഞ്ഞു.
സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖർ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മീര ജാസ്മിന്‍, ദിലീപ്, വിനയന്‍, ജോണി ആന്‍റണി, എം.ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസ്സി തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങലിൽ വൈരലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.