കൊച്ചി: ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച പുതിയ ചിത്രം 'കല്യാണമരം' തിയറ്ററുകളിലേക്ക്. ധ്യാനൊപ്പം മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ ചിത്രം മാർച്ച് 27 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന കഥാപാത്രം മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നാണ് പ്രതീക്ഷ. പുതിയ ചിത്രങ്ങളിലൂടെ യുവതലമുറയുടെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും, പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകന്‍ രാജേഷ് അമനകര പറയുന്നു.
പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജുനൊടുകുന്നേൽ, മനോജ് പണിക്കർ ,അമൽ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിർമാതാവായ സജി കെ.ഏലിയാസും ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്. ചിത്രം തിയറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിര്‍മാണം - സജി കെ ഏലിയാസ്. കാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിങ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കുത്തുപറമ്പ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.