Posted On
date_range Updated On
date_range ഹൃദയം കവർന്ന് മജീദ് മജീദി
തിരുവനന്തപുരം: ചിൽഡ്രൻ ഓഫ് ഹെവൻ, ദ കളർ ഓഫ് പാരഡൈസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂ ടെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളുടെ ഹൃദയം കവർന്ന മജീദ് മജീദിയെ ഇരുകൈയും നീട്ടി സ്വീകരിച്ച് അനന്തപുരി.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചത് ജീവിതത്തിലെ ഭാഗ്യമായി കാണുന്നെന്ന് വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദി പറഞ്ഞു. ഉദ്ഘാടന വേളയിലാണ് മജീദി കേരളത്തോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്.
പ്രളയത്തിൽ അതിജീവിച്ച കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് അറിയിച്ച അദ്ദേഹം ഒരു മിനിട്ട് നേരം ജീവൻ നഷ്ടപ്പെട്ടവർക്കായി എഴുന്നേറ്റുനിന്ന് മൗനപ്രാർഥന നടത്താനും സദസ്സിനോട് അഭ്യർഥിച്ചു.
തന്റെ ചിത്രങ്ങൾ ദൈവത്തിെൻറ സ്വന്തം നാട്ടുകാർക്കും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ദൈവത്തിന് ഇഷ്ടപ്പെടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.