കൊച്ചി: നടന്‍ ലാലിെൻറ മകനും സംവിധായകനുമായ ജീന്‍ പോള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ യുവനടി നല്‍കിയ പരാതിയില്‍ ഹണീ ബീ ടൂ സിനിമ ചിത്രീകരിച്ച കുമ്പളത്തെ റിസോര്‍ട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ െവച്ചാണ് സഹസംവിധായകന്‍ നടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചത്. തെൻറ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നു പരാതിക്കാരി പറയുന്ന രംഗങ്ങളും റിസോര്‍ട്ടിലാണ് ചിത്രീകരിച്ചത്. രാവിലെ പത്തരയോടെ റിസോര്‍ട്ടിലെത്തിയ സംഘം 12ഒാടെയാണ് മടങ്ങിയത്.
ജീന്‍ പോള്‍ ഉള്‍പ്പെടെ നാലുപേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. സിനിമയുടെ മേക്കപ്മാൻ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സെറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും തുടര്‍ന്ന് നടി അഭിനയിക്കാതെ മടങ്ങിയെന്നുമാണ് ഇവരുെട മൊഴി.
ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചതായി അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റൻറ് കമീഷണര്‍ പി.പി. ഷംസ് പറഞ്ഞു.
ലഭ്യമായ തെളിവുകള്‍ പ്രകാരം നടി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ജാമ്യം നിഷേധിക്കാനുള്ള കാരണമായി പൊലീസ് ഉയര്‍ത്തുന്ന വാദം ഇതാണ്. എന്നാല്‍, അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ വിശദ അന്വേഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.