വെള്ളിയാഴ്​ച സിനിമ തിയറ്ററുകൾ അടച്ചിടും

കൊച്ചി: ഡിജിറ്റൽ സേവനദാതാക്കളായ യു.എഫ്​.ഒയും ക്യൂബും അന്യായമായി പണം ഇൗടാക്കുന്നതിൽ പ്രതിഷേധിച്ച്​ വെള്ളിയാഴ്​ച സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ അടച്ചിടും. ബുധനാഴ്​ച കൊച്ചിയിൽ നടന്ന ഫിലിം ചേംബർ യോഗത്തിലാണ്​ തീരുമാനം. സൗത്ത്​ ഇന്ത്യൻ ഫിലിം ചേംബർ ഡിജിറ്റൽ സേവനദാതാക്കൾക്കെതിരെ ആഹ്വാനം ചെയ്​ത സമരത്തിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ കേരളത്തിൽ ഒരുദിവസത്തെ പ്രതി​ഷേധമെന്ന്​ ചേംബർ പ്രസിഡൻറ്​ വിജയകുമാർ പറഞ്ഞു.

നിർമാതാക്കളും തിയറ്റർ ഉടമകളും 16 വർഷം പണമടച്ചിട്ടും ഡിജിറ്റൽ സേവനദാതാക്കൾ വാടക ഇൗടാക്കുന്ന സ​മ്പ്രദായത്തിന്​ അവസാനമാകാത്തതാണ്​ പ്രതിഷേധത്തിന്​ കാരണം. വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഡിജിറ്റൽ സേവനദാതാക്കൾ വിട്ടുവീഴ്​ചക്ക്​ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ ബദൽ സംവിധാനം കണ്ടെത്താനും ഫിലിം ചേംബർ ആലോചിക്കുന്നുണ്ട്​. 

Tags:    
News Summary - Cinema Theaters Are Not working in Kerala on Friday -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.