ബോളീവുഡ് തിരകഥാകൃത്ത് സാഗര്‍ സര്‍ഹദി ആശുപത്രിയില്‍ 

മുംബൈ: പ്രമുഖ ബോളീവുഡ് തിരകഥാകൃത്ത് സാഗര്‍ സര്‍ഹദിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ഹൃദയാഘാതമുണ്ടായത്. സയണിലെ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ശ്രീദേവിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായ ‘ചാന്ദ്നി’യുടെ സംഭാഷണം രചിച്ചത് 84 കാരനായ ഇദ്ദേഹമാണ്. തുടക്കത്തില്‍ ചെറുകഥാകൃത്തായിരുന്ന ഇദ്ദേഹം പിന്നീട് തിരകഥാകൃത്തായി അറിയപ്പെടുകയായിരുന്നു. 

സംവിധായകനും നിര്‍മാതാവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യാഷ് ചോപ്ര സംവിധാനം ചെയ്യുകയും അമിതാഭ് ബച്ചനും രാഖിയും നായികാനായകന്മാരാകുകയും ചെയ്ത ‘കഭി കഭി’ എന്ന ചിത്രത്തിലുടെയാണ് സിനിമാ രംഗത്ത് പ്രശസ്തനാകുന്നത്. സില്‍സില, ഫാസ്ലെ, രംഗ്, അനുഭവ്, സിന്ദഗി, ദ അദര്‍ മാന്‍, കര്‍മയോഗി, കഹോന പ്യാര്‍ഹെ, കാറൊബാര്‍ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. 

Tags:    
News Summary - Chandni writer Sagar Sarhadi admitted to ICU following heart attack-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.