ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ

ഷാജി കൈലാസിന്‍റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം; 'നീക്കം' ടൈറ്റിൽ പ്രകാശനം നടത്തി

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിന്‍റെ പോസ്റ്ററോടെ 'നീക്കം' എന്ന ടൈറ്റിൽ പ്രകാശനം നടന്നു. ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീക്കം.

ദിലീപിന്‍റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ നീക്കത്തെ 'D 152' എന്ന് താൽകാലിക നാമകരണം ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഉർവ്വശി തീയറ്റേഴ്‌സ് ആന്‍റ് കാക്കാ സ്റ്റോറീസിന്‍റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ് ഈ കുര്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

കോ പ്രൊഡ്യൂസേർസ് - സംഗീത് സേനൻ, നിമിത ഫ്രാൻസിസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ചിത്രം എന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്‍റേത് എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വിവരം.

തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് സിനിമ പാക്കപ്പ് ആയത്. ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിബിൻ ബാലചന്ദ്രന്‍റേതാണ് തിരക്കഥ.

സംഗീതം -മുജീബ് മജീദ്. ഛായാഗ്രഹണം -അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിങ് -സൂരജ്. ഈ.എസ്. പ്രൊഡക്ഷൻ ഡിസൈനർ -സന്തോഷ് രാമൻ. മേക്കപ്പ് -റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -സ്യമന്തക് പ്രദീപ്. അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു. സ്റ്റിൽസ് -വിഘ്നേഷ് പ്രദീപ്. ഡിസൈൻ -യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ബർണാട് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ -നോബിൾ ജേക്കബ് ഏറ്റുമാന്നൂർ. പി.ആർ.ഒ -വാഴൂർ ജോസ്.

Tags:    
News Summary - Dileep's film directed by Shaji Kailas' son Jagan Shaji Kailas; 'Neekam' title released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.