ചിത്രത്തിന്‍റെ പോസ്റ്റർ

എൻ.ടി.ആർ - പ്രശാന്ത് നീല്‍ ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുന്നു; ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്...

മാന്‍ ഓഫ് മാസസ് എൻ.ടി.ആർ, കെ.ജി.എഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം 'എന്‍ടിആര്‍നീല്‍' 2027 ജൂൺ 11ന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് റിലീസ്‌ ചെയ്യും. താത്ക്കാലികമായി 'എന്‍ടിആര്‍നീല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട പ്രശാന്ത് നീല്‍, എൻ.ടി.ആറിന്റെ ഓണ്‍-സ്‌ക്രീന്‍ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന തന്റെ അതുല്യമായ മാസ് കാഴ്ചപ്പാട് പ്രൊജക്റ്റിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസുകളായ മൈത്രി മൂവി മേക്കേഴ്സും എൻ.ടി.ആർ ആര്‍ട്സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. ഈ പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ കല്യാണ് റാം നന്ദമുരി, നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂര്‍ സംഗീതം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് ചലപതിയാണ്. ചിത്രത്തിന്റ ഡി.ഓ.പി: ഭുവന്‍ ഗൗഡ, സംഗീതം: രവി ബസ്രൂര്‍, നിര്‍മാതാക്കള്‍: കല്യാണ് റാം നന്ദമുരി, നവീന്‍ യേര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു, പി.ആർ.ഓ : പ്രതീഷ് ശേഖര്‍.

Tags:    
News Summary - NTR - Prashanth Neel's film is getting a worldwide release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.