രൺബീർ കപൂർ, റാഹ കപൂർ, ആലിയ ഭട്ട്

'അവൾ ഒരു കായികതാരമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'; മകൾ റാഹയെക്കുറിച്ച് ആലിയ ഭട്ട്

ഭർത്താവ് രൺബീർ കപൂറിനും മകൾ റാഹ കപൂറിനുമൊപ്പമുള്ള വിവാഹ വാർഷികാഘോഷത്തിന്‍റെ ചിത്രങ്ങൾ അടുത്തിടെയാണ് ആലിയ ഭട്ട് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചത്. മകൾ റാഹയെ കുറിച്ച് സംസാരിക്കാനും മകളുടെ ചിത്രങ്ങൾ പങ്കുവെക്കാനും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ആലിയ. ഇപ്പോഴിത റാഹയെ ഒരു കായികതാരമാക്കൈാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് നടി.

'അവൾ ഒരു കായികതാരമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൾ വളരെ മത്സരബുദ്ധിയും കായികക്ഷമതയുമുള്ള ആളാണ്. അവൾക്ക് മൂന്ന് വയസ്സ് മാത്രമേ ഉള്ളൂ. പക്ഷേ ഒരു പൂക്കുടക്ക് ചുറ്റും തേനീച്ച പറക്കും പോലെ അവൾ ഉന്മേഷവതിയാണ്' ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞു.

വർഷങ്ങളായി തന്നെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് ആലിയയോട് ചോദിച്ചപ്പോൾ നടി തന്റെ അമ്മ സോണി റസ്ദാനെ ഓർത്തു. 'എന്റെ കുടുംബത്തിൽ നിന്ന് തുടങ്ങാം എന്ന് ഞാൻ കരുതുന്നു. ഏറ്റവും ശക്തയും സ്വാധീനശക്തിയുമുള്ള എന്റെ അമ്മ എന്നെയും എന്റെ സഹോദരിയെയും വളർത്തുന്നതിൽ ശ്രദ്ധകൊടുത്തു. നാടകത്തിലൂടെയോ ടെലിവിഷനിലൂടെയോ ആകട്ടെ, ഒരു അഭിനേതാവാകാനുള്ള ആഗ്രഹത്തിന്റെ തീ തന്നിൽത്തന്നെ സജീവമായി നിലനിർത്തുന്നതും എന്റെ അമ്മയാണ്' ആലിയ പറഞ്ഞു.

അമ്മയായ ശേഷം തന്‍റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ആലിയ ബട്ട്. കഴിഞ്ഞ വർഷമാണ് ആലിയ മകൾ റാഹാ കപൂറിനും ഭർത്താവ് രൺവീർ കപൂറിനുമൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയത്. അമ്മയായശേഷം താൻ മകളോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും ആസ്വധിക്കുന്നതെന്നും, സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കിയാലൊ എന്ന് ചിന്തിക്കുന്നുണ്ടെന്നും നടി പറഞ്ഞു.

Tags:    
News Summary - Wish for her to be an athlete, Alia Bhatt says daughter Raha Kapoor is very competitive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.