നാദിർഷയുടെ മുൻകൂർ ജാമ്യഹരജി 13ലേക്ക്​ മാറ്റി; അറസ്​റ്റ്​ തടഞ്ഞ്​ ഉത്തരവില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി 13ന്​ പരിഗണിക്കാൻ മാറ്റി. അറസ്​റ്റ്​ തടഞ്ഞ്​ പ്രത്യേക നിർദേശം നൽകാതെ സർക്കാറി​​െൻറ നിലപാട്​ തേടിയാണ്​ ഹരജി മാറ്റിയത്​. തെളിവുണ്ടാക്കാൻ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലിട്ട്​ സമ്മർദം ചെലുത്തുമെന്ന്​ ഭയമുള്ളതിനാൽ അറസ്​റ്റ്​ തടയണമെന്ന ഹരജിയിലെ ആവശ്യം അഭിഭാഷകൻ ഉന്നയിച്ചു. അറസ്​റ്റുണ്ടായാൽ ജാമ്യത്തിൽ വിടാൻ ഉത്തരവിടണമെന്നായിരുന്നു മ​െറ്റാരു ആവശ്യം.

ഇതുവരെ പലതവണ ​േചാദ്യം ചെയ്​തിട്ടും തനിക്കെതിരെ തെളിവ്​ ലഭിക്കാത്ത സാഹചര്യത്തിൽ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ച്​ തെളിവുണ്ടാക്കാൻ ​​ശ്രമം നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ നാദിർഷ മുൻകൂർ ജാമ്യഹരജി നൽകിയത്​. അറസ്​റ്റ്​ തടഞ്ഞ്​ ഇടക്കാല ഉത്തരവ് അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, അറസ്​റ്റ്​ തടയണമെന്ന ആവശ്യം ഹരജിക്കാര​​െൻറ അഭിഭാഷകൻ ഉന്നയിക്കാത്ത സാഹചര്യത്തിൽ നിർദേശങ്ങളില്ലാതെ തന്നെ ഹരജി 13ലേക്ക്​ മാറ്റുകയായിരുന്നു.

യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്​ കുറ്റപത്രം നൽകിയതാണെന്നും പലതവണ ചോദ്യം ചെയ്​തിട്ടും തന്നെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഇതുവരെ അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ട്​. അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോട്​ പറഞ്ഞിട്ടുണ്ട്​. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട്​ തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്​ഥർ ത​​െൻറമേൽ സമ്മർദം ​െചലുത്തുകയാണ്​. ഭീഷണി മൂലമുള്ള മാനസിക സമ്മർദം കാരണം താൻ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്​. ബന്ധപ്പെടുത്താൻ ഒന്നുമില്ലെങ്കിലും അന്വേഷണത്ത​ി​​െൻറ പേരിൽ കോടതി​െയപ്പോലും തെറ്റിദ്ധരിപ്പിക്കാനാണ്​ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Anticipatoray Bail of Nadirsha Consider on 13 septemper -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.