'അമ്മ'യില്‍ പ്രധാന പദവികളിലെല്ലാം 'അച്ഛന്മാർ', വിമർശനവുമായി രഞ്ജിനി

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വം താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ക​​​യും ഇ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്​​​​ത മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട്​ ചി​​​ല താ​​​ര​​​ങ്ങ​​​ൾ ക്ഷു​​​ഭി​​​ത​​​രാ​​​കു​​​ക​​​യും ചെ​​​യ്​​​​ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധം മു​​​റു​​​കു​​​ന്നതിനിടെ അമ്മയെ വിമർശിച്ച് നടി രഞ്ജിനി. പേര് 'അമ്മ' എന്നാണെങ്കിലും അവിടെ പ്രധാന പദവികളിലൊക്കെയുള്ളത് 'അച്ഛന്മാരാണെ'ന്നും തീരുമാനങ്ങളൊക്കെ അവരുടേതാണെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു. 

സ്ത്രീസമത്വം എന്ന ഒന്ന് മലയാള ചലച്ചിത്രലോകത്തില്ല. ഇക്കാര്യത്തില്‍ ലജ്ജ തോന്നുന്നു. പുതിയ വനിതാസംഘടന രംഗത്തുവന്നപ്പോള്‍ പ്രതീക്ഷ തോന്നിയിരുന്നുവെന്നും എന്നാല്‍ മീറ്റിംഗുകളില്‍ ആളുകള്‍ സ്ഥിരമായി പങ്കെടുക്കുന്നുപോലുമില്ലെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി.

സ്ത്രീ അവകാശങ്ങള്‍ എവിടെ? തൊഴില്‍ സ്ഥലത്തെ അവഹേളനവും ലൈംഗിക കുറ്റകൃത്യങ്ങളുമടക്കമുള്ളവക്കെതിരായ നിയമങ്ങളെവിടെ? എല്ലാ തൊഴിലിടങ്ങളിലും തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു എച്ച് ആര്‍ വിഭാഗമുണ്ടാവും. പക്ഷേ സിനിമാ മേഖലയില്‍ മാത്രം അതില്ല, വിശേഷിച്ചും മലയാള ചലച്ചിത്ര ലോകത്ത്. 'അമ്മ' എന്ന മനോഹരമായ പേരുള്ള ഒരു സംഘടനയുണ്ട് നമുക്ക്. പക്ഷേ 28ാം തീയ്യതി എന്താണ് നാം കണ്ടത്? 'അമ്മ'യില്‍ പ്രധാന പദവികളിലെല്ലാമുള്ളത് 'അച്ഛന്മാരാ'ണ്. ആ 'അച്ചന്മാരു'ടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു 'അമ്മ'യെയും അവിടെ കണ്ടു. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ' അമ്മ' എന്ന പേരിന്റെ നീതീകരണം എന്താണ്? മറ്റ് സിനിമാ മേഖലകളില്‍ ഇതിലും സ്ത്രീ-പുരുഷ സമത്വമുണ്ടെന്നും രജ്ഞിനി ഫേസ്ബുക്കിൽ കുറിച്ചു. 

Full View
Tags:    
News Summary - Actress Ranjini attacks amma's view on actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.