നടിയെ ആക്രമിച്ച കേസ്​: ദിലീപിന്​ ജാമ്യവ്യവസ്​ഥയിൽ ഇളവ്​

കൊച്ചി: യുവനടിയെ ​തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്​ വിദേശത്ത്​ പോകാനുള്ള അനുമതി ഏഴുദിവസംകൂടി ​നീട്ടി നൽകി. നേരത്തേയുള്ള അനുമതിപ്രകാരം മേയ്​ ഏഴിന്​ പാസ്​പോർട്ട്​ കോടതിയിൽ തിരികെ സമർപ്പിക്കണമായിരുന്നു. എന്നാൽ, ഇത്​ നീട്ടി നൽകണമെന്ന ദിലീപി​​െൻറ അപേക്ഷ പരിഗണിച്ചാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി അനുമതി ഇൗമാസം 13 വരെ നീട്ടി നൽകിയത്​.

പുതിയ ചിത്രം ‘കമ്മാര സംഭവ’ത്തി​​െൻറ പ്രചാരണാർഥം ദുബൈയിൽ താമസിക്കാനാണ്​ അനുമതി. നേരത്തേ ഹൈകോടതി ജാമ്യം അനുവദിച്ചപ്പോൾ പാസ്​പോർട്ട്​ കോടതിയിൽ സമർപ്പിക്കണമെന്ന്​ നിർദേശമുണ്ടായിരുന്നു. തുടർന്നാണ്​ വിദേശയാത്രക്ക്​ അനുമതി തേടി പാസ്​പോർട്ട്​ വിട്ടുകിട്ടാൻ ദിലീപ്​ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്​. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണ്​ ദിലീപിനെതിരെ നിലനിൽക്കുന്നത്. 

Tags:    
News Summary - Actress Attack Case: Court Allow Dileep to Foreign Visit -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.