തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മാത്രമല്ല ഡബ്ബിങ്ങിലും തന്നെ എഴുതിത്തള്ളാന്‍ കഴിയില്ളെന്ന് തെളിയിച്ച് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സംവിധായകന്‍ ജീവന്‍ദാസ് ഒരുക്കുന്ന ‘കാമ്പസ് ഡയറി’യെന്ന ചിത്രത്തിലെ തന്‍െറ കഥാപാത്രത്തിന് ശബ്ദം നല്‍കിയാണ് വ്യാഴാഴ്ച വി.എസ് സിനിമാ ഡബ്ബിങ് മേഖലയില്‍ ഹരിശ്രീ കുറിച്ചത്.
ചിത്രത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ആയിതന്നെയാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. കൂത്തുപറമ്പിലും പരിസരങ്ങളിലും നേരത്തേ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്‍െറ ഡബ്ബിങ് വ്യാഴാഴ്ചയാണ് ചിത്രാഞ്ജലിയില്‍ നടന്നത്. പരിസ്ഥിതിപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയില്‍ വിദ്യാര്‍ഥികളോടും നാട്ടുകാരോടും സംസാരിക്കുന്ന സീനിലാണ് വി.എസ് എത്തുന്നത്.
ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളുടെ ഡബ്ബിങ് നേരത്തേ പൂര്‍ത്തിയായെങ്കിലും വി.എസിന്‍െറ സമയത്തിനായി സംവിധായകനും അണിയറ പ്രവര്‍ത്തകരും കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്നത്തെിയ അദ്ദേഹം യാത്രാക്ഷീണമൊക്കെ മാറ്റിവെച്ച് ചുറുചുറുക്കോടെ ഡബ്ബിങ്ങിനായി ചിത്രാഞ്ജലിയില്‍ എത്തുകയായിരുന്നു.
ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും സംവിധായകനും പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളും ധൈര്യം കൊടുത്തതോടെ വി.എസിന് ആത്മവിശ്വാസമായി. സംഭാഷണങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍തന്നെ വി.എസ് പറഞ്ഞു. കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്സ് ക്ളബിന്‍െറ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രം ഒക്ടോബറില്‍ തിയറ്ററുകളിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.