വിദ്യാബാലന് ഡെങ്കിപ്പനി; അയല്‍വാസി ഷാഹിദ് കപൂറിന് നോട്ടീസ്

മുബൈ: ബോളിവുഡ് നടി വിദ്യാബാലന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗനിര്‍ണയത്തിനു ശേഷം വിദ്യ വീട്ടില്‍ നിരീക്ഷണത്തിലാണ്. നടന്‍ ഷാഹിദ് കപൂര്‍ ഉള്‍പ്പെടെ വിദ്യയുടെ രണ്ട് അയല്‍വാസികള്‍ക്ക് ബ്രിഹന്‍മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വെള്ളിയാഴ്ച നോട്ടീസ് അയച്ചിരുന്നു. ജുഹു താരാ റോഡിലുള്ള ഇവരുടെ താമസസ്ഥലത്ത് ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനം തടയാന്‍ പരാജയപ്പെട്ടതിനാണ് ബി.എം.സി നോട്ടീസ് അയച്ചത്.

ബി.എം.സിയുടെ കീടനാശിനി വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ ഉപയോഗശൂന്യമായി കിടന്ന ഷാഹിദിന്‍െറ നീന്തല്‍ക്കുളത്തില്‍ കൊതുകിന്‍െറ പ്രജനനം കണ്ടത്തെിയിരുന്നു. പ്രണേത അപ്പാര്‍ട്മെന്‍റിലുള്ള വിദ്യയുടെ ഫ്ളാറ്റിന് രണ്ടുനില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. 382ാം വകുപ്പ് പ്രകാരം നോട്ടീസ് ലഭിച്ച രണ്ടുപേരും 10,000 രൂപ വീതം പിഴയടക്കേണ്ടതാണ്. സെപ്റ്റംബറില്‍ മാത്രമായി ഡെങ്കിപ്പനി ബാധിച്ച 1500ല്‍പരം ആളുകളെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.