മായൻ 

നിഗൂഢമായ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; 'മായന്‍റെ’ ഫസ്റ്റ് ലുക്ക് പുറത്ത്

നടൻ ജയസൂര്യയുടെ ജന്മദിനത്തിൽ പിറന്നാൾ സമ്മാനമായി സർപ്രൈസ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കൗതുകവും ആശ്ചര്യവും ഒപ്പം അൽപ്പം ഭീതിയുമൊക്കെ സമ്മാനിക്കുന്ന രൂപത്തിലാണ് 'മായൻ' എന്ന പുതിയ ചിത്രത്തിലെ ജയസൂര്യയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒരു പുഞ്ചിരിയോടെ, എന്നാൽ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു പുസ്തകത്തിലേക്ക് കഠാര കുത്തിയിറക്കുന്ന ജയസൂര്യയുടെ ലുക്ക് ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ഏറെ സസ്പെൻസുകൾ നിറഞ്ഞ ഈ പോസ്റ്ററിന് പിന്നിലെ ചുരുളഴിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

വലിയ വിജയം നേടിയ 'കളങ്കാവൽ' എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായൻ' ഫാന്റസി ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തികച്ചും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ പുതിയ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജയസൂര്യക്കൊപ്പം വിജയ് ബാബു, നൈലാ ഉഷ, നിരഞ്ജന അനൂപ്, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണുവി തുടങ്ങി പ്രമുഖ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റാഫിയും സംവിധായകൻ ജിതിൽ കെ. ജോസും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന് മുജീബ് മജീദ് സംഗീതം പകരുന്നു. ഫൈസൽ അലി കാമറയും പ്രവീൺ കുമാർ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ റോഹിത് ആർ. നായരും പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനുമാണ്. പി.ആർ.ഒ വാഴൂർ ജോസ്.

Tags:    
News Summary - Jayasurya's Mayan Birthday Poster Unveiled With Intrigued Look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.