പ്രേക്ഷക പ്രീതി നേടിയ 'നെയ്മർ' എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ധൂമകേതു'വിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിലെ 'ചിരഞ്ജീവി' എന്ന പാട്ടിന്റെ വിഡിയോയാണ് പുറത്തുവന്നത്. സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ചുള്ള വിചിത്രമായ ഒരു വിവാഹച്ചടങ്ങിന്റെ രസകരമായ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് ഈണം പകർന്നിരിക്കുന്നത്. 'മലയാളി മങ്കീസ്' ബാൻഡ് ആലപിച്ചിരിക്കുന്ന പാട്ടിൽ "മന്തി പോലും ഉപ്പുമാവിൻ ടേസ്റ്റിൽ ഒതുങ്ങി..." തുടങ്ങിയ കൗതുകമുണർത്തുന്ന വരികളും വേറിട്ട സംഗീതവുമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം വരും സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
വിവാഹത്തിനിടയിൽ മുണ്ടൂരി ഓടുന്ന വരന്റെ പോസ്റ്ററുമായി എത്തിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്കും, അപൂർവ്വമായ അണ്ടർവാട്ടർ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.സോണിയും മനുവും ചേർന്ന് കഥയെഴുതിയ ചിത്രം സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.