ഭിന്നശേഷിക്കാർക്കായി പ്രഥമ ചലച്ചിത്രമേള

ന്യൂഡൽഹി: ഭിന്നശേഷിയുള്ളവരുടെ കഴിവുകളും അവരുടെ വെല്ലുവിളികളും ഉയർത്തിക്കാട്ടുന്ന സിനിമകൾ ഉൾക്കൊള്ളിച്ച് ഇതാദ്യമായി  അന്താരാഷ്ട്ര ചലച്ചിത്രമേള ഒരുക്കുന്നു. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ സാമൂഹികനീതി–ശാക്തീകരണ മന്ത്രാലയം സംഘടിപ്പിക്കുന്ന മേളയിൽ വിവിധ വൈകല്യങ്ങൾ അടിസ്​ഥാനപ്പെടുത്തി നിർമിച്ച 40 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ദേശീയ ചലച്ചിത്ര വികസന കോർപറേഷെൻറ സഹകരണത്തോടെയാണ് മേള ഒരുക്കുന്നതെന്ന് ഭിന്നശേഷി ശാക്തീകരണ മന്ത്രാലയ സെക്രട്ടറി ലോവ് വർമ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 40 ചിത്രങ്ങളിൽ 10 ഫീച്ചർ സിനിമകളും 14 ഡോക്യുമെൻററികളും ഉണ്ടാവും. 541 എൻട്രികളിൽനിന്നാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഭിന്നശേഷിയുള്ളവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ചലച്ചിത്രമേള.

മികച്ച ചിത്രത്തിനും സംവിധായകനും പ്രത്യേക പുരസ്​കാരങ്ങൾ നൽകും.  ഫീച്ചർ, ഡോക്യുമെൻററി, ഹ്രസ്വചിത്രം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് പുരസ്​കാരം നിർണയിക്കുക. ഭിന്നശേഷിയുള്ളവർ നിർമിക്കുന്ന, ഭിന്നശേഷിയുള്ളവർക്ക് വേണ്ടിയുള്ള ചിത്രങ്ങളാണ് ഈ മേളയിൽ ഉൾപ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.