ഇരുനൂറ് ശതമാനവും പത്മാവതിക്കൊപ്പം -രൺവീർ സിങ്

ന്യൂഡൽഹി: സഞ്ജയ് ലീലാ ഭൻസാലി ചിത്രം പത്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടൻ രൺവീർ സിങ്. താൻ ഇരുനൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി വേഷമിട്ട രൺവീർ പറഞ്ഞു. നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബി.ജെ.പി നേതാക്കളടക്കമുള്ളവർ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ദീപികക്കെതിരെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് പിന്തുണയുമായി രൺവീറുമെത്തിയത്. 

അതേസമയം, ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടർന്നാണ് നീട്ടിവെച്ചത്. പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ച്​  രജ്​പുത്​ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്​. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ചിത്രം റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ, ദീപിക പദുകോണിന്‍റെയും സംവിധായകൻ സഞ്ജയ് ലീലാ ഭൻസാലിയുടെയും തലവെട്ടുന്നവർക്ക് 10 കോടി നൽകുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. കുൻവാർ സൂരജ് പാൽ സിങിനെതിരെയാണ് 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഭീഷണിയെ തുടർന്ന് റൺവീർ സിങ്, ദീപിക പദുകോൺ, സംവിധായകൻ സജ്ഞയ് ലീലാ ഭൻസാലി എന്നിവർക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  190 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ഭന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

Tags:    
News Summary - '200% With Padmavati', Says Ranveer Singh, New Threat Issued-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.