ഷാരൂഖ്​ ഖാ​െൻറ പേഷവാറിലെ ബന്ധു നൂർജഹാൻ നിര്യാതയായി

പേഷവാർ: ബോളിവുഡ്​ സൂപർ താരം ഷാരൂഖ്​ ഖാ​െൻറ പേഷവാറിലെ ബന്ധു നൂർജഹാൻ (52) നിര്യാതയായി.

വദനാർബുദം ബാധിച്ച്​ ദീ ർഘനാൾ ചികിത്സയിലായിരുന്നു നൂർജഹാനെന്ന്​ ഭർത്താവ്​ ആസിഫ്​ ബുർഹാൻ അറിയിച്ചു. സഹോദരന്മാരുടെ മക്കളാണ്​ ഷാരൂഖ്​ ഖാനും നൂർജഹാ​നും. പേഷവാറിലെ ഖിസ്സ ഖ്വാനി ബസാറിനടുത്തുള്ള ഷാ വാലി ഖതാൽ മൊഹല്ലയിൽ താമസിക്കുന്ന നൂർജഹാൻ രാഷ്​ട്രീയത്തിൽ സജീവമായിരുന്നു. ജില്ലാ കൗൺസിലറായും നഗര കൗൺസിലറായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

2018ലെ ​പൊതുതെരഞ്ഞെടുപ്പിൽ പത്രിക നൽകിയെങ്കിലും രോഗബാധ മൂലം അവസാന നിമിഷം പിൻവലിച്ചു. ഷാരൂഖും നൂർജഹാനും തമ്മിൽ ടെലിഫോണിൽ ഇടക്കിടെ സംസാരിക്കുമായിരുന്നെന്ന്​ ആസിഫ്​ ബുർഹാൻ പറഞ്ഞു. 1997ലും 2011ലും ഷാരൂഖിനെ കാണാൻ അവർ ഇന്ത്യയിൽ എത്തിയിട്ടുണ്ട്​. ചെറുപ്പകാലത്ത്​ മാതാപിതാക്കൾക്കൊപ്പം ഷാരൂഖും പേഷവാറിൽ ബന്ധുക്കളെ സന്ദർശിക്കാൻ പോയിരുന്നു.

Tags:    
News Summary - Shah Rukh Khan’s Pakistani cousin Noor Jehan passes away in Peshawar -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.