മുംബൈ: പുതിയ ചിത്രമായ റയീസിെൻറ പ്രചരണാര്‍ഥം നടത്തിയ ട്രെയിന്‍ യാത്രക്കെതിരെ നല്‍കിയ പരാതിയില്‍ നടന്‍ ഷാറൂഖ് ഖാനെതിരെ രാജസ്ഥാന്‍ റെയില്‍വെ പൊലീസ് കേസെടുത്തു. രാജസ്ഥാനിൽ കോട്ട റെയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ്ഫോ കച്ചവടക്കാരനായ വിക്രം സിങ് നല്‍കിയ പരാതിയിലാണ് കേസ്.
കലാപം, നിയമവിരുദ്ധ സംഘം ചേരല്‍, ക്രമസമാധാനം തകര്‍ക്കല്‍, ഗൂഡാലോചന, പൊതുമുതല്‍ നശിപ്പിക്കല്‍, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
സിനിമയുടെ പ്രചരണാര്‍ഥം കഴിഞ്ഞ 24ന് മുംബൈയില്‍ നിന്ന് ഡല്‍ഹിക്ക് ആഗസ്ത് ക്രാന്തി എക്സ്പ്രസ് ട്രെയിനില്‍ നടത്തിയ യാത്രക്ക് എതിരെയാണ് പരാതി. യാത്രക്കിടെ ട്രെയിന്‍ കോട്ട റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആരാധകര്‍ തിരക്കുകൂട്ടിയെന്നും ഷാറൂഖ് എറിഞ്ഞുകൊടുത്ത സമ്മാനങ്ങള്‍ കൈപ്പറ്റാന്‍ ആരാധകര്‍ ശ്രമിച്ചത് തന്‍െറ ഉന്തുവണ്ടിയും അതില്‍ വില്‍പനക്കുണ്ടായിരുന്ന ഭക്ഷണങ്ങളും നശിപ്പിച്ചെന്നും കാട്ടിയാണ് വിക്രം സിങിന്‍െറ പരാതി.
ബഹളത്തിനിടയില്‍ പണം നഷ്ടപ്പെട്ടെന്നും തനിക്ക് പരിക്കേറ്റെന്നും വിക്രം ആരോപിച്ചു. ഇതേ യാത്രക്കിടെ ട്രെയിന്‍ ഗുജറാത്തിലെ വഡോദരയില്‍ ഷാറൂഖിനെ കാണാന്‍ എത്തിയ ഫരീദ് ഖാന്‍ തിരക്കിൽപ്പെട്ട് മരിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.