പത്​മാവതിയെ വിടാതെ രജപുത്​ സംഘടനകൾ; ബംഗളൂരുവിലും പ്രതിഷേധം

ബംഗളൂരു: ദീപിക പദുക്കോൺ നായികയായെത്തുന്ന പത്​മാവതി സിനിമക്കെതിരെ ബംഗളൂരുവിലും പ്രതിഷേധം. നഗരത്തിലെ രജപുത്​ സംഘടനകളുടെ നേതൃത്വത്തിലാണ്​ പ്രതിഷേധം ഉയർന്നത്​. ചൊവ്വാഴ്​ച രാജസ്ഥാനിലെ കോട്ടയിൽ പത്​മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ രജപുത്​ കർണിസേന അടിച്ചു തകർത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബംഗളൂരുവിലും ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നത്​​.

പത്​മാവതിയിൽ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​  ആരോപിച്ചാണ്​  രജ്​പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്​ ചെയ്യുന്നതിനെതിരെ രജ്​പുത്​ സംഘടനകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഡിസംബർ ഒന്നിനാണ്​ പത്​മാവതിയുടെ റിലീസ്​.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

Tags:    
News Summary - Rajput Groups Protest Against Padmavati In Bengaluru-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.