നാല്​ സംസ്​ഥാനങ്ങളിൽ ചിത്രം നിരോധിച്ചു; പദ്​മാവതി​െൻറ നിർമാതാക്കൾ സുപ്രീം കോടതിയിൽ 

ന്യൂഡൽഹി: നാല്​ സംസ്​ഥാനങ്ങളിൽ നിരോധിച്ചതോടെ പ്രതിസന്ധിയിലായ ബിഗ്​ബജറ്റ്​ ചിത്രം പദ്​മാവതി​​​​െൻറ നിർമാതാക്കൾ സുപ്രീം കോടതിയി​േലക്ക്​. ഹരജിയിൽ വ്യാഴാഴ്​ച്ച സുപ്രീം കോടതി വാദം കേൾക്കും. രാജസ്​ഥാൻ, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന തുടങ്ങിയ സംസ്​ഥാനങ്ങളിൽ പദ്​മാവതി​​​​െൻറ പ്രദർശനം വിലക്കുമെന്ന്​ അതത്​ സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. 

അഞ്ച്​ സുപ്രധാന മാറ്റങ്ങൾ വരുത്തി സെൻസർ ബോർഡി​​​​െൻറ യു/എ സർട്ടിഫിക്കറ്റ്​ ലഭിച്ചിട്ട്​ കൂടി ചിത്രം വിലക്കാൻ തന്നെയായിരുന്നു സംസ്​ഥാനങ്ങളുടെ തീരുമാനം. നേരത്തെ ചിത്രത്തി​​​​െൻറ പേര്​ പദ്​മാവതിയിൽ നിന്നും പദ്​മാവതാക്കി ചുരുക്കിയിരുന്നു. മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ ചിത്രം പ്രദർശിപ്പിക്കില്ലെന്ന്​ പ്രഖ്യാപിച്ചതോടെ മറ്റ്​ ബി.ജെ.പി സംസ്​ഥാന സർകാറുകളും വിലക്ക്​ ഏറ്റുപിടിച്ചു.

രജ്​പുത്​ വിഭാഗത്തി​​​​െൻറ കർണി സേനയാണ്​ ചിത്രത്തിനെതിരെ വ്യാപകമായി പ്ര​തിഷേധമുയർത്തിയത്​​. ഉത്തർപ്രദേശി​​​​െൻറ അതിർത്തിയിലുള്ള ധോൽപൂരിലും സേന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്​ ചിത്രം സംസ്​ഥാനത്ത്​ റിലീസ്​ ചെയ്യുന്നതിൽ നിന്നും വിലക്കാൻ കർണി സേനയുടെ നേതാവ്​ ആവശ്യപ്പെടുകയും ചെയ്​തു.

ജനുവരി 25 റിപബ്ലിക്​ ദിന റിലീസായി ചിത്രം തിയറ്ററിലെത്തിയാൽ ആഘോഷങ്ങൾക്ക്​ പകരം കറുത്ത ദിനമായിരിക്കും രാജ്യം കൊണ്ടാടുകയെന്നും രാജ്യ വ്യാപകമായി യുദ്ധപ്രതീതി ആയിരിക്കുമെന്നും കർണി സേന നേതാവ്​ ഭീഷണിപ്പെടുത്തി. ജനുവരി 22ന്​ ദില്ലി​യിലെ ജന്തർ മന്തിറിൽ ആയിരക്കണക്കിന്​ രജ്​പുത്​ വിഭാഗക്കാർ പ​െങ്കടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു.

അതേ സമയം ചിത്രത്തിൽ ചരിത്രം വളച്ചൊടിച്ചിട്ടില്ലെന്നും രജ്​പുത്​ വിഭാഗത്തി​​​​െൻറ മഹത്വം പറയുന്നതാണ്​ പദ്​മാവതെന്നും ചിത്രത്തി​​​​െൻറ നിർമാതാക്കളായ സഞ്​ജയ്​ ലീലാ ബൻസാലിയുടെ പ്രൊഡക്ഷൻ കമ്പനിയും വിയാകോം 18 നും വിശദീകരിച്ചിരുന്നു.
 

Tags:    
News Summary - Padmaavat Producers seeks help from Supreme Court - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.