ന്യൂഡൽഹി: മീ ടൂ ക്യാമ്പയിെൻറ ഭാഗമായി തങ്ങൾക്കു നേരെ നടന്ന അതിക്രമങ്ങൾ സ്ത്രീകൾ തുറന്നു പറയുന്നത് തുടരുന്നു. ചലച്ചിത്ര നിർമാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി നടി ഫ്ലോറ സൈനി രംഗത്തെത്തി. 2007ൽ നടന്ന സംഭവമാണ് ഫ്ലോറ സൈനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
താനുമായി പ്രണയ ബന്ധത്തിലായിരുന്ന നിർമാതാവ് ഗൗരംഗ് ദോഷി 2007ലെ വാലൈൻറൻസ് ഡേയിൽ തന്നെ മർദിക്കുകയും താടിയെല്ല് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തതായാണ് ഫ്ലോറ വെളിപ്പെടുത്തിയത്. വളരെ ശക്തനായിരുന്നു അയാൾ. സിനിമാ മേഖലയിൽ തുടക്കക്കാരായ തങ്ങളെ പോലുള്ള പെൺകുട്ടികൾ പറയുന്നത് ആരും വിശ്വസിക്കില്ലെന്നും താൻ സിനിമാ മേഖലയിൽ നില നിൽക്കില്ലെന്ന് ഉറപ്പു വരുത്താൻ അയാൾക്കു സാധിക്കുമെന്നും പറഞ്ഞ് ദോഷി തന്നെ ഭീഷണിപ്പെടുത്തി.
അക്കാര്യം തന്നെ വിശ്വസിപ്പിക്കാനായി കഴിയാവുന്നതെല്ലാം െചയ്തു. സിനിമകളിൽ നിന്ന് താൻ മാറ്റി നിർത്തപ്പെട്ടു. എന്നെ കാണാനോ ഒാഡിഷന് പെങ്കടുപ്പിക്കാനോ ആരും തയാറായില്ലെന്നും ഫ്ലോറ സൈനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. തനിക്കു ശേഷവും പല പെൺകുട്ടികൾക്കും ദോഷിയിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായും അവർ സഹായത്തിനായി വിളിച്ചെങ്കിലും പുറത്തു വരാനും അവർക്കു വേണ്ടി സംസാരിക്കാനും തനിക്ക് ധൈര്യമില്ലായിരുന്നുവെന്നും ഫ്ലോറ ൈസനി വ്യക്തമാക്കി.
തന്നോട് മോശമായി പ്രവർത്തിച്ചത് എത്രത്തോളം അറിയപ്പെടുന്നവരോ എത്രത്തോളം ശക്തരോ എന്ന് നോക്കാതെ അവർക്കെതിെര നിലപാടെടുത്തവർക്ക് തെൻറ കുറിപ്പ് സമർപ്പിക്കുന്നുവെന്നും ഉപദ്രവിച്ചവർ മറന്നാലും ഉപദ്രവിക്കപ്പെട്ടവർ ആ ഭാരം എന്നും ചുമക്കുമെന്നും ഫ്ലോറ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.