മുംബൈ: ‘സീറോ’ എന്ന ആനന്ദ് എൽ. റായ് ചിത്രത്തിന് ശേഷം ബോളിവുഡിൽ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. താരത്തിന്റെ ഒരു ചിത്രം പുറത്തുവന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും എന്നും സമൂഹ മാധ്യമങ്ങളിലൂടെ കിടിലൻ പോസ്റ്റുകളുമായി അദ്ദേഹം ആരാധകരുമായി സംവദിക്കാറുണ്ട്.
അത്തരത്തിൽ ലോക്ഡൗണിൽ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഒരു സന്ദേശം ഇപ്പോൾ വൈറലാവുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗണിൽ നിന്ന് താന്‍ പഠിച്ച പാഠങ്ങൾ വിശദീകരിക്കുകയാണ് താരം.
ലോക്ഡൗൺ പാഠങ്ങൾ
'നാമിപ്പോൾ ജീവിക്കുന്നത് ആവശ്യങ്ങളേക്കാള്‍ അപ്പുറമുള്ള ജീവിതമാണ്. എന്നാൽ അവയിൽ പലതും നമ്മൾ ചിന്തിച്ച അത്രത്തോളം ഗൗരവമുള്ളതോ നമ്മെ ബാധിക്കുന്നതോ ആയിരുന്നില്ല.
വീടുകളിൽ അടച്ചുപൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുന്ന ആളുകളേക്കാള്‍ അധികം പേരെയൊന്നും നമ്മുടെ ചുറ്റും ആവശ്യമില്ല.
സമയത്തെ കുറച്ചുനേരം തടഞ്ഞുവച്ചുകൊണ്ട്, തിരക്കില്‍ നേടിയെടുത്ത തെറ്റായ സുരക്ഷകൾ കാരണം നഷ്ടപ്പെട്ടുപോയ ജിവിതത്തെക്കുറിച്ച് നമുക്ക് ഒരുക്കൽ കൂടി ചിന്തിക്കാന്‍ കഴിയും.
നാം സ്ഥിരമായി വഴക്കിട്ടവരോടൊപ്പമിരുന്ന് നമുക്ക് ചിരിക്കാൻ സാധിക്കും. അതിലൂടെ നമ്മുടെ ചിന്ത അവരുടെ ചിന്തകളേക്കാൾ വലുതല്ല എന്നു മനസിലാക്കാനും കഴിയും. എല്ലാത്തിലുമുപരി സിനേഹത്തിന് ഇപ്പോഴും വിലയുണ്ട്. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും'- ഷാരുഖ് കുറിച്ചു.
തെൻറ ചിത്രത്തോടൊപ്പം ബാദ്ഷാഹ് പങ്കുവെച്ച സന്ദേശം ട്വിറ്ററിൽ എന്തായാലും തരംഗമായിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങളും ഷാരൂഖിന് മറുപടിയുമായി എത്തിയിട്ടുണ്ട്.
Lockdown lessons... pic.twitter.com/yYhAwseLBv
— Shah Rukh Khan (@iamsrk) May 15, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.