സെൻസർ ബോർഡിന്‍റെ കത്രിക പ്രയോഗം; 'കാലകാണ്ടി' റിലീസ് നീട്ടി

സെൻസർ ബോർഡ് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സെയ്ഫ് അലിഖാൻ ചിത്രമായ കാലകാണ്ടിയുടെ റിലീസിങ് നീട്ടി. ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെയാണ് റിലീസിങ് നീട്ടുന്നതായി പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 8നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസിങ് തീയതി ഉടൻ പുറത്തുവിടും. 

സൈഫ് അലി ഖാനെ കൂടാതെ ദീപക് ദൊബ്രിയാൽ, വിജയ് റാസ്, കുനാൽ റോയ് കപൂർ, ശോഭിത ധൂലിപല, ഇഷ തൽവാർ എന്നിവരും ചിത്രത്തിലുണ്ട്. അക്ഷയ് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


 

Tags:    
News Summary - Kaalakaandi Release Date Changed Over CBFC Cuts-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.