സർക്കാർ ആശുപത്രികൾക്ക്​ ഫർഹാൻ അക്​തറിൻെറ വക 1000 പി.പി.ഇ കിറ്റ്​

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ രംഗത്ത്​ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക്​ 1000 സ്വയം സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇ കിറ്റ്) സംഭാവന ചെയ്​ത്​ ബോളിവുഡ്​ നടനും സംവിധായകനുമായ ഫർഹാൻ അക്​തർ. ട്വിറ്റർ വിഡിയോയിലൂടെ രാജ്യത്തെ സർക്കാർ ആശുപത്രികൾക്ക്​ 1000 കിറ്റുകൾ നൽകിയ വിവരം പങ്കുവെച്ച ഫർഹാൻ കൂടുതൽ സഹായം ചെയ്യാൻ ജനങ്ങളോട്​ ആഹ്വാനം ചെയ്യുകയും ചെയ്​തു.   

‘ഒരു പി.പി.ഇ കിറ്റിന്​ 650 രൂപയാണ്​ വില. ഏറ്റവും ആവശ്യമുള്ള ആശുപത്രികൾക്കാണിവ വിതരണം ചെയ്യുന്നത്’ സഹായം ചെയ്യാനായി​ തൻെറ ഫോളോവേഴ്​സിനോട്​ ഫർഹാൻ അഭ്യർഥിച്ചു​. സഹായിക്കുന്നവരെ വ്യക്​തിപരമായി അഭിനന്ദിക്കുമെന്ന ‘ഓഫറും’ താരം മുന്നോട്ടുവെക്കുന്നു. പോസ്​റ്റിൽ മെൻഷൻ ചെയ്യുകയോ, വിഡിയോയിൽ പരാമർശിക്കുകയോ, വിഡിയോ കാൾ ചെയ്യുകയോ ആയിരിക്കും ചെയ്യുകയെന്ന്​ ഫർഹാൻ വ്യക്​തമാക്കി. 

പി.പി.ഇ കിറ്റുകൾ സ്​പോൺസർ ചെയ്യാൻ അവസരമൊരുക്കുന്ന വെബ്​സൈറ്റിൻെറ ലിങ്ക്​ ആരാധകർക്കായി ഫർഹാൻ പങ്കുവെച്ചു. ഫർഹാനെ കൂടാതെ ബോളിവുഡ്​ നടിമാരായ വിദ്യ ബാലനും സോനാക്ഷി സിൻഹയും ആരോഗ്യ പ്രവർത്തകർക്ക്​ പി.പി.ഇ കിറ്റ്​ നൽകാൻ ഫണ്ട്​ സമാഹരിക്കുന്നുണ്ട്​.

Tags:    
News Summary - Farhan Akhtar donates 1,000 PPE kits to government hospitals- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.