ചപാക്​ രാജസ്ഥാനിലും നികുതിരഹിതം

ജയ്​പുർ: ദീപിക പദുകോണ്‍ നായികയായെത്തുന്ന ചപാക്​ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നികുതിരഹിതമായി പ്രദര്‍ശിപ്പി ക്കുമെന്ന്​ പ്രഖ്യാപിച്ചതിനുപിന്നാലെ സമാന വാഗ്​ദാനവുമായി രാജസ്ഥാനും. വെള്ളിയാഴ്​ച രാത്രിയാണ്​ രാജസ്ഥാൻ സർക ്കാർ തീരുമാനം പുറത്തുവിട്ടത്​. പൊതുജനത്തെ ബോധവത്​കരിക്കുന്ന ചിത്രം ജനം ഹൃദയത്തിലേറ്റുമെന്ന്​ പ്രതീക്ഷിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​െഗഹ്​ലോട്ട്​ പറഞ്ഞു.

മേഘ്​ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഡ്​ ആക്രമണത്തിന്​ ഇരയായ സാമൂഹിക പ്രവർത്തക ലക്ഷ്​മി അഗർവാളി​​െൻറ ജീവിതകഥയാണ്​ പ്രമേയം. എ.ബി.വി.പിയ​ുടെ ജെ.എൻ.യു ആക്രമണത്തിന്​ ശേഷം അതിന്​ ഇരയായവരെ നേരിട്ട്​ കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തതോടെ ദീപിക സംഘ്​പരിവാറി​​െൻറ കണ്ണിലെ കരടായിരുന്നു. അതോടെ സിനിമ ബഹിഷ്​കരണ ഭീഷണിയുമെത്തി.

ലക്ഷ്മി അഗര്‍വാളി​​െൻറ ജീവിത യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല, ആസിഡ് ആക്രമണം അതിജീവിച്ചവരുടെ പോരാട്ടങ്ങളും സ്ഥിരതയും ജീവിതത്തോടുള്ള സമരങ്ങളുമാണ്​ സിനിമയുടെ ഇതിവൃത്തം.


Tags:    
News Summary - chapaak tax free in rajastan -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.