ചിത്രത്തിന്‍റെ പോസ്റ്റർ
ജി.വി. പ്രകാശ് കുമാർ നായകനാകുന്ന കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ചിത്രം ഹാപ്പി രാജ് മാർച്ച് 27ന് തിയറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയിലർ സിനിമ താരം ധനുഷ് റിലീസ് ചെയ്തു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ചിത്രത്തിന്‍റെ ട്രെയിലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയത്. മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റർടെയിനർ ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിങും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്.ആർ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
ജി.വി. പ്രകാശ് കുമാറിനൊപ്പം ഗൗരി പ്രിയയാണ് നായികയായി എത്തുന്നത്. വർഷങ്ങൾക്കുശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്. യുവത്വത്തിന്റെ ആവേശവും, പ്രണയത്തിന്റെ കളളക്കളികളും, കോമഡിയുടെ പൂർണ്ണ ചേരുവകളും ചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയിനറായിരിക്കും. ട്രെയിലറിലൂടെ തന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം, ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുമെന്ന് ഉറപ്പ് നൽകുകയാണ് സിനിമാപ്രേമികൾ. പി.ആർ.ഓ പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.