ന്യൂഡൽഹി: ഷാരൂഖ് ഖാൻ ചിത്രമായ റഇൗസ് കാണരുതെന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയ് വർഗിയയുടെ പരാമർശം പാർട്ടി നിലപാടല്ലെന്ന് ബി.ജെ.പി വക്താവ് ഷൈന എൻസി. ഒരേ ദിവസം റിലീസ് െചയ്യുന്ന ഷാരൂഖ് ചിത്രമായ റഇൗസിനെ കുറിച്ചും ഹൃതിക് റോഷൻ ചിത്രം കാബിലിനെക്കുറിച്ചും കൈലാശ് ദിവസങ്ങൾക്ക് മുമ്പാണ് വിവാദ പ്രസ്താവന നടത്തിയത്.
റഇൗസിൽ അഭിനയിക്കുന്നയാൾ രാജ്യസ്നേഹമുള്ളയാളല്ലെന്നും അതിനാൽ നാം കാബിലിനെ പിന്തുണക്കണമെന്നുമാണ് കൈലാശ് പറഞ്ഞത്. എന്നാൽ ഇദ്ദേഹത്തിെൻറ പ്രസ്താവന വ്യക്തിപരമാണെന്നും. അതിന് ബിജെപിയുമായി ബന്ധമില്ലെന്നും ഷൈന വ്യക്തമാക്കി.
സത്യസന്ധതയില്ലാത്ത ചില ആളുകളെക്കുറിച്ചാണ് കൈലാശ് പറഞ്ഞത്. ഷാരുഖ് ഖാനെയോ ഹൃതിക് റോഷനെയോ ഇത് നേരിട്ട് സൂചിപ്പിക്കുന്നില്ല. ആലങ്കാരികവുമായ പരാമർശമാണിത്. നോട്ട് നിരോധന വിഷയത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും ഷൈന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.