അനുഷ്​ക ശർമക്ക്​ ദാദാ സാഹിബ്​ ഫാൽക്കെ ഫൗണ്ടേഷൻ പുരസ്​കാരം

മുംബൈ: ബോളിവുഡി​െല മുൻനിര നായിക അനുഷ്​ക ശർമക്ക്​ ദാദാ സാഹിബ്​ ഫാൽകെ ഫൗണ്ടേഷ​​െൻറ എക്​സലൻസ്​ പുരസ്​കാരം. നിർമാതാവ്​ എന്ന നിലക്കാണ്​ അനുഷ്​കക്ക്​ പുരസ്​കാരം ലഭിച്ചത്​. അഭിനയത്തോടൊപ്പം മികച്ച സിനിമകൾ നിർമിച്ച താരത്തി​​െൻറ നിർമാണ സംരഭങ്ങളായ എൻ.എച്ച്​ 10, ഫി​ലൗരി, പരി തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.

ഇന്ത്യൻ സർക്കാർ വർഷാവർഷം നൽകുന്ന ദാദാ സാഹിബ്​ ഫാൽകെ പുരസ്​കാരങ്ങളിൽ നിന്നും വ്യത്യസ്​തമാണ്​ ഇൗ പുരസ്​കാരം. മുംബൈയിലുള്ള ദാദാ സാഹിബ്​ ഫാൽകെ ഫൗണ്ടേഷ​ൻ എന്ന സംഘടനയാണ്​ ഇൗ പുരസ്​കാരം നൽകുന്നത്​. നേരത്തെ ഷാരൂഖ്​ ഖാൻ, മധുർ ഭണ്ഡാർക്കർ, മനോജ്​ ബാജ്​പേയ്​, ഹുമ ഖുറേഷി എന്നിവർക്കും ഇൗ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​.

കരിയറി​​െൻറ ഏറ്റവും നല്ല സമയത്ത്​ സിനിമകൾ നിർമിക്കാൻ ധൈര്യം കാണിച്ച അനുഷ്​ക ബോളിവുഡി​െല ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവായാണ്​ അറിയപ്പെടുന്നത്​. മൂന്ന്​ വ്യത്യസ്​ത തരത്തിലുള്ള ചിത്രമാണ്​ താരം നിർമിച്ചത്​. ഇതിൽ എൻ.എച്ച്​ 10 എന്ന ചിത്രം വലിയ വിജയമായിരുന്നു.

Tags:    
News Summary - Anushka Sharma to get Dadasaheb Phalke Excellence award-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.