83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 'ഹാംനെറ്റും വൺ ബാറ്റിൽ ആഫ്റ്റർ അനദറും' മികച്ച ചിത്രങ്ങൾ

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ഹോളിവുഡിലെ പ്രമുഖ താരങ്ങളുടെയും സിനിമകളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സിനിമകളെയും ടെലിവിഷൻ പരമ്പരകളെയും വിവിധ വിഭാഗങ്ങളിലായി തിരിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. സിനിമകളെ ഡ്രാമ, മ്യൂസിക്കൽ/കോമഡി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് പ്രധാന പുരസ്കാരങ്ങൾ നൽകിയത്. അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പല താരങ്ങളും പുരസ്കാര വേദിയിൽ സംസാരിച്ചു. അന്തരിച്ച റെനി മാക്ലിൻ ഗുഡിനോടുള്ള ആദരസൂചകമായി പലരും പ്രത്യേക ബാഡ്ജുകൾ ധരിച്ചാണ് എത്തിയത്.

16കാരനായ ഓവൻ കൂപ്പർ 'അഡോളസെൻസ്' എന്ന സീരീസിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഗോൾഡൻ ഗ്ലോബിന്റെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഓവൻ മാറി. ഇത്തവണ മുതൽ പോഡ്‌കാസ്റ്റുകൾക്കും പുരസ്കാരം നൽകിത്തുടങ്ങി. ആമി പോളറുടെ ഗുഡ് ഹാങ് ആണ് ഈ നേട്ടം കൈവരിച്ച ആദ്യ പോഡ്‌കാസ്റ്റ്. നാല് തവണ നോമിനേഷൻ ലഭിച്ചിട്ടും പുരസ്കാരം ലഭിക്കാതിരുന്ന തിമോത്തി ഷലമേ അഞ്ചാം തവണ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് ട്രോഫി സ്വന്തമാക്കി.

സിനിമ വിഭാഗം

മികച്ച ചിത്രം (ഡ്രാമ): ഹാംനെറ്റ്

മികച്ച ചിത്രം (മ്യൂസിക്കൽ/കോമഡി): വൺ ബാറ്റിൽ ആഫ്റ്റർ അനദർ (നാല് പുരസ്കാരങ്ങൾ)

മികച്ച നടൻ (ഡ്രാമ): വാഗ്നർ മൗറ (ദി സീക്രട്ട് ഏജന്റ്)

മികച്ച നടി (ഡ്രാമ): ജെസ്സി ബക്ലി (ഹാംനെറ്റ്)

മികച്ച നടൻ (കോമഡി/മ്യൂസിക്കൽ): തിമോത്തി ഷലമേ (മാർട്ടി സുപ്രീം)

മികച്ച നടി (കോമഡി/മ്യൂസിക്കൽ): റോസ് ബൈറൺ (ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു)

മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച തിരക്കഥ: പോൾ തോമസ് ആൻഡേഴ്സൺ

മികച്ച സഹനടൻ: സ്റ്റെല്ലൻ സ്കാർസ്ഗാർഡ്

മികച്ച സഹനടി: തെയ്യാന ടെയ്‌ലർ

മികച്ച ആനിമേറ്റഡ് ചിത്രം: കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്

മികച്ച വിദേശഭാഷാ ചിത്രം: ദി സീക്രട്ട് ഏജന്റ് (ബ്രസീൽ)

മികച്ച ഒറിജിനൽ സോങ്ങ്: ഗോൾഡൻ (കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്)

ടെലിവിഷൻ വിഭാഗം (ടി.വി സീരിസ്)

മികച്ച ഡ്രാമ സീരീസ്: ദി പിറ്റ്

മികച്ച കോമഡി സീരീസ്: ദി സ്റ്റുഡിയോ

മികച്ച ലിമിറ്റഡ് സീരീസ്: അഡോളസെൻസ് (നാല് പുരസ്കാരങ്ങൾ)

മികച്ച നടി (കോമഡി): ജീൻ സ്മാർട്ട് (ഹാക്സ്)

മികച്ച നടൻ (കോമഡി): സെത്ത് റോഗൻ (ദി സ്റ്റുഡിയോ)

മികച്ച നടൻ (ഡ്രാമ): നോഹ് വൈൽ

മികച്ച നടി (ഡ്രാമ): റിയ സീഹോൺ

മികച്ച നടൻ (ലിമിറ്റഡ് സീരീസ്): സ്റ്റീഫൻ ഗ്രഹാം

മികച്ച നടി (ലിമിറ്റഡ് സീരീസ്): മിഷേൽ വില്യംസ്

മികച്ച സഹനടൻ : ഓവൻ കൂപ്പർ (അഡോളസെൻസ്)

മികച്ച സഹനടി : എറിൻ ഡോഹെർട്ടി (അഡോളസെൻസ്)

ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്. ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ചാണ് നടന്നത്. ഹോളിവുഡിൽ താമസിക്കുന്നതും അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തുള്ള വാർത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കിയാണ് എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകുന്നത്.

Tags:    
News Summary - 83rd Golden Globe Awards have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.