തൃശൂര്‍: അക്ഷര ശൂന്യതയെ പ്രോത്സാഹിപ്പിക്കുകയും സര്‍ഗാത്മകതയെ തളര്‍ത്തുകയും ചെയ്യുന്ന ഭരണകൂടമാണ് ഇന്നുള്ളതെന്നും സംഘ് പരിവാറിന്‍െറ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരെ മാത്രം നിയമിക്കുന്ന കേന്ദ്രങ്ങളായി സാംസ്കാരിക^ചരിത്ര സ്ഥാപനങ്ങള്‍ മാറിയെന്നും സംവിധായകന്‍ പ്രിയനന്ദനന്‍. പ്രതിഭാശാലികളെ വാര്‍ത്തെടുത്ത ഒരു സ്ഥാപനത്തെ പിന്നോട്ടടിക്കാനാണ് ഭരിക്കുന്നര്‍ ശ്രമിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ആപത്ത് ആസന്നമായ ഈ കാലത്ത് പ്രതിരോധം സര്‍ഗാത്മകതയിലൂടെ വേണമെന്നും പ്രിയനന്ദനന്‍ അഭിപ്രായപ്പെട്ടു. ഭരത് മുരളി സ്മൃതി ദിനത്തില്‍ പുരോഗമന കലാസാഹിത്യ സംഘം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ‘സാംസ്കാരിക ഫാഷിസത്തെ ചെറുക്കുക’യെന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.