ഗാര്ഡന് സിറ്റി യൂനിവേഴ്സിറ്റി
ബംഗളൂരു: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) യങ് ഇന്ത്യൻസ് (വൈ.ഐ) എന്നിവയുമായി സഹകരിച്ച് ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റി (ജി.സി.യു) കാമ്പസിൽ ‘യുവ ഹബ്ബ’, ‘ഫ്യൂച്ചർ 5.0 ക്ലൈമറ്റ് ആക്ഷൻ അഞ്ചാം ദേശീയ പതിപ്പ് എന്നിവ സംഘടിപ്പിച്ചു.
ഇന്ത്യയിലുടനീളം 45ലധികം യങ് ഇന്ത്യൻസ് ക്ലബുകളിൽനിന്നുള്ള 3,000ത്തിലധികം വിദ്യാർഥികൾ പരിപാടിയില്‍ പങ്കെടുത്തു. ദേശീയ അവാർഡ് ജേതാവും കഥാകൃത്തും പര്യവേക്ഷകനുമായ ജെ.എസ്. അമോഘവർഷ മുഖ്യപ്രഭാഷണം നടത്തി.
മിയാവാക്കി വനം പ്ലാന്റേഷൻ - ആർ.കെ. നക്ഷത്ര (നോയിഡ), ഇ-മാലിന്യ മാനേജ്മെന്റ് ആന്‍ഡ് റീസൈക്ലിങ് -യുവരാജ് സിങ് (ജയ്പുർ), ജല സംരക്ഷണവും കുളം പുനരുജ്ജീവനവും -എ.പി. ലോഗ വികാഷ് (സേലം) എന്നീ മൂന്ന് മികച്ച പ്രോജക്ടുകൾക്ക് അവാർഡുകൾ നൽകി.സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ നിറഞ്ഞ യുവ ഹബ്ബയിൽ 2000ത്തിലധികം വിദ്യാര്‍ഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.