അനുഷ
Posted On
date_range Updated On
date_range പങ്കാളിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു
മൈസൂരു: ഹാസൻ ജില്ലയിലെ സകലേഷ് പുർ സ്വദേശിയായ യുവതിയെ ബംഗളൂരു മല്ലേശ്വരത്ത് ഒപ്പം താമസിച്ച യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി.
അനുഷ (20) കൊല്ലപ്പെട്ട കേസിൽ സകലേഷ് പുർ സ്വദേശി ശരത്തിനെ (25) ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും ആറ് മാസമായി മല്ലേശ്വരത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുന്ന ശരത് പങ്കളിയുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ശേഷാദ്രിപുരം പൊലീസ് പറഞ്ഞു. അനുഷയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.