രാ​മു

കള്ളക്കേസിൽ കുടുക്കിയെന്ന്; യുവാവ് ജീവനൊടുക്കി

ബംഗളൂരു: സ്കൂൾ വിദ്യാർഥിനിയെ ഗർഭിണിയാക്കിയെന്ന കേസിൽ കായികാധ്യാപകനെ രക്ഷിക്കാൻ തന്നെ ബലിയാടാക്കി എന്ന് ശബ്ദസന്ദേശം അയച്ച് യുവാവ് കനാലിൽ ചാടി ആത്മഹത്യ ചെയ്തു. പിരിയപട്ടണ താലൂക്കിൽ കുടകുരു ഗ്രാമത്തിലെ കെ.വി. രാമുവാണ് (27) മരിച്ചത്. വിദ്യാർഥിനിയെ പീഡിപ്പിച്ചത് സ്കൂളിലെ കായികാധ്യാപകനാണെന്ന് സന്ദേശത്തിൽ പറയുന്നു. അധ്യാപകന്റെ പങ്ക് കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടത്തണം.

സ്കൂളിന്റെ പേര് സംരക്ഷിക്കാനാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും ശബ്ദ സന്ദേശത്തിലുണ്ട്. 31ന് ശബ്ദ സന്ദേശം അയച്ചതിനെത്തുടർന്ന് യുവാവിനെ കാണാതായി. തിങ്കളാഴ്ച ബെട്ടഡ തുംഗ ഗ്രാമത്തിനടുത്തുള്ള തുംഗ കനാലിൽനിന്ന് മൃതദേഹം കണ്ടെത്തി. ബൈക്ക് പാർക്ക് ചെയ്ത ശേഷം മൊബൈൽ ഫോൺ, ചെരിപ്പുകൾ, ജാക്കറ്റ് എന്നിവ വാഹനത്തിന് സമീപം ഉപേക്ഷിച്ച് യുവാവ് കനാലിലേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Young man ends life after being framed in false case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.