ജെ.എം. ഖാസി
ബംഗളൂരു: കർണാടക ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെയ്ബുന്നീസ എം. ഖാസിയെ കർണാടക റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സനായി സംസ്ഥാന സർക്കാർ നിയമിച്ചു.
ദീര്‍ഘകാലമായി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2026ലെ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ടിന്റെ സെക്ഷൻ 46 (2) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഖാസിയെ ട്രൈബ്യൂണലിന്റെ ഉന്നത തസ്തികയിലേക്ക് നിയമിച്ചതെന്ന് സർക്കാർ വിജ്ഞാപനത്തിലൂടെ അറിയിച്ചു. ട്രൈബ്യൂണലിൽ സന്തോഷ് കുമാർ ഷെട്ടി, മുൻ ഐ.എ.എസ് ഓഫിസർ മഹേന്ദ്ര ജെയിൻ എന്നീ രണ്ട് ജുഡീഷ്യൽ അംഗങ്ങളാണുള്ളത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആര്.ഇ.ആര്.എ) അല്ലെങ്കിൽ ഉദ്യോഗസ്ഥൻ എടുക്കുന്ന ഏതെങ്കിലും നിർദ്ദേശങ്ങൾ, തീരുമാനങ്ങൾ, ഉത്തരവുകൾ എന്നിവക്കെതിരായ പരാതികൾ കൈകാര്യം ചെയ്യുന്ന ആദ്യത്തെ അപ്പീൽ ഫോറമാണ് ട്രൈബ്യൂണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.